ബെയ്ജിംഗ്: കൊടുങ്കാറ്റും പേമാരിയും ചൈനയിലെ ജന ജീവിതത്തെ ദുസ്സഹമാക്കുന്നു. ചുഴലിങ്കൊടുക്കാറ്റില്‍ ഇതുവരെ 98 പേരാണ് കൊല്ലപ്പെട്ടത്. 800 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ചൈനയിലെ ജിയാംങ്‌സു പ്രവിശ്യയിലാണ് കൊടുങ്കാറ്റും പേമാരിയും കനത്തനാശം വിതച്ചത്.
യാംങ്‌ചെംഗ് സിറ്റിയിലും ഫുനിംഗ്, ഷെയാംഗ് കൗണ്ടികളിലെ നിരവധി പട്ടണങ്ങളിലും വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 125 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുന്നത്. അതേ സമയം യാംങ്‌ചെംഗ് പ്രവിശ്യയിലേക്കും കൊടുങ്കാറ്റ് വ്യാപിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ ചൈനയിലെ പത്തു മേഖലകളില്‍ ദിവസങ്ങളായി പെയ്യുന്ന കനത്തമഴയില്‍ 6800വീടുകള്‍ തകര്‍ന്നു. ദുരിത ബാധിത പ്രദേശങ്ങളില്‍ പോലീസും സൈന്യവും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 4,600,00പേരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
അരനൂറ്റാണ്ടിനടിയില്‍ ചൈനയില്‍ വീശിയടിച്ച ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റാണ് ഇതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് മാധ്യമങ്ങളോടായി പറഞ്ഞു.
















