സോള്‍: ഭാരതത്തിന് ആണവ വിതരണ സംഘത്തിൽ അംഗത്വം ലഭിച്ചില്ല. ഇന്നു നടന്ന എന്‍എസ്ജിയുടെ ഔപചാരിക പ്ലീനറി സമ്മേളനത്തിലും ഇതു സംബന്ധിച്ച് തീരുമാനമായില്ല. യുഎസ്, റഷ്യ, ബ്രിട്ടന്‍ എന്നിവരുള്‍പ്പെടെ 38 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ ചൈന ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു.
ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്തവരെ പരിഗണിക്കില്ലെന്ന് ഭാരതത്തെ എതിർക്കുന്ന രാജ്യങ്ങൾ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ചൈനയുടെ എതിർപ്പ് മാത്രമായിരുന്നു ഭാരതത്തിന് നേരിടേണ്ടി വന്നത്. എന്നാൽ കഴിഞ്ഞദിവസം കൂടുതൽ രാജ്യങ്ങൾ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ചൈനയ്‌ക്ക് പുറമെ ബ്രസീല്‍ ന്യൂസിലാന്‍ഡ്, തുര്‍ക്കി, ഓസ്ട്രിയ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് എതിര്‍ത്തത്.
പാക്കിസ്ഥാന്റെ ഒപ്പം മാത്രം ഭാരതത്തിന് അംഗത്വം എന്നതാണു ചൈനീസ് നിലപാട്. ഇതിനു മുഖംമൂടിയായി ആണവ നിര്‍വ്യാപന ഉടമ്പടി (എന്‍പിടി) യില്‍ ഒപ്പുവയ്‌ക്കാത്തവര്‍ക്ക് അംഗത്വം നല്കുന്നതു ശരിയല്ലെന്നു ചൈന പറയുന്നു.
















