തൊടുപുഴ: വെറുതെ ഒരു ഭാര്യ, രസതന്ത്രം, ഇടുക്കി ഗോള്‍ഡ്, ദൃശ്യം, മഹേഷിന്റെ പ്രതികാരം എന്നിങ്ങനെ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റുകളായ അനേകം ചിത്രങ്ങള്‍ ഇടുക്കിയുടെ മണ്ണില്‍ ചിത്രീകരിച്ചവയാണ്. ചിത്രീകരണത്തിന് ഇടുക്കിയില്‍ എത്തിയില്ലെങ്കിലും മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന കരിങ്കുന്നം സിക്സസ് എന്ന സിനിമയിലൂടെ കരിങ്കുന്നം’എന്ന വോളിബോള്‍ ഗ്രാമത്തെ വെള്ളിത്തിരയില്‍ പരിയപ്പെടുത്തുന്നു. കരിങ്കുന്നം തൊടുപുഴയ്ക്ക് സമീപത്തെ ഒരു ചെറു ഗ്രാമമാണ്. കരിങ്കുന്നം സിക്സസ് എന്ന സിനിമ പേരിന് പിന്നില്‍ വോളിബോളിനെ നെഞ്ചേറ്റിയ ഒരു ക്ലബ്ബിന്റെ ഓര്‍മ്മപ്പെടുത്തലുണ്ട്. വോളിബോളിന് പേര് കേട്ട നാടാണ് കരിങ്കുന്നം.
ഇന്നും സംസ്ഥാന തല ടീമുകള്‍ വരെയെത്തി മത്സരം കൊടുമ്പിരി കൊള്ളുന്ന ഇടം. മുമ്പ് ഇവിടെ നിരവധി വോളിബോള്‍ ക്ലബുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അതിലൊരു ക്ലബിന്റെ പേരാണ് കരിങ്കുന്നം സിക്സസ്. ഇന്ന് ഈ ക്ലബ് ഇല്ല.ഇതോടൊപ്പം സിക്സസ് എന്ന് വന്നത് ഒരു ടീമില്‍ മത്സരിക്കുന്നത് ആറുപേരായത് കൊണ്ടാണ്. ജയില്‍പുള്ളികളുടെ വോളിബോള്‍ കോച്ച് ആയിട്ടാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഇതിനായി പ്രത്യേകം വോളിബോള്‍ പരിശീലനം മഞ്ജു വാര്യര്‍ നേടിയിരുന്നു. മഞ്ജുവിന്റെ ഭര്‍ത്താവായി അനൂപ് മേനോന് എത്തുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്, ബാബു ആന്റണി, ലെന, മേജര്‍ രവി തുടങ്ങി വന്‍ താരനിര തന്നെ അണി നിരക്കുന്നുണ്ട്.
അവിസ്മരണീയമായ വോളിബോള്‍ മത്സരങ്ങളിലൂടെ കടന്ന് പോകേണ്ടി വരുന്ന മഞ്ജുവും സഹകളിക്കാരും നേരിടുന്ന പ്രതിസന്ധികളാണ് കഥയുടെ ഇതിവൃത്തം. വ്യത്യസ്തമായ വേഷത്തില്‍ മഞ്ജു എത്തുന്ന സിനിമ കൂടിയാണിത്. ഫയര്മാന് എന്ന ചിത്രത്തിന് ശേഷം ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ബാക്ക്വാട്ടേര്സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം മാജിക് ഫ്രെയിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച് ചിത്രം പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: