ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമോ പുറത്തുപോകണമോ(ബ്രെക്‌സിറ്റ്) എന്നതു സംബന്ധിച്ച ഹിതപരിശോധനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.
ആകെയുള്ള 382 മേഖലകളില്‍ 119 ഇടത്തെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു വാദിക്കുന്നവര്‍ക്കു 49.9% വോട്ടും പുറത്തുപോകണമെന്ന നിലപാടുകാര്‍ക്ക് 50.1% വോട്ടും ലഭിച്ചു.
വെസ്റ്റ് സോമര്‍സെറ്റ്, നോര്‍ത്ത് ഡോര്‍സെന്റ്, ഹാവന്റ്, റ്റാന്‍ഡ്രിഡ്ജ് എന്നിവിടങ്ങളിലെ ജനങ്ങള്‍ യൂണിയന്‍ വിടണമെന്ന അഭിപ്രായത്തിനു പിന്തുണ നല്‍കിയപ്പോള്‍ സെന്റ് ആല്‍ബന്‍സ്, വെസ്റ്റ് മിന്‍സ്റ്റര്‍ എന്നീ സ്ഥലങ്ങളിലെ ജനങ്ങള്‍ തുടരണമെന്ന അഭിപ്രായത്തെ പിന്തുണച്ചു.
ഇന്നു ഉച്ചയോടെ പൂര്‍ണ ചിത്രം വ്യക്തമാകും. ബ്രിട്ടണിലെ രജിസ്റ്റേര്‍ഡ് വോട്ടര്‍മാരുടെ എണ്ണം 46,499,537 ആണ്. ബ്രിട്ടനിലുള്ള 12 ലക്ഷം ഇന്ത്യന്‍ വോട്ടര്‍മാരില്‍ 51% ബ്രെക്‌സിറ്റിനെ എതിര്‍ത്തു വോട്ടു ചെയ്യുമെന്നു കരുതപ്പെടുന്നു.
















