പയ്യന്നൂര്‍: പയ്യന്നുര്‍ അയോദ്ധ്യാ ഓഡിറ്റോറിയത്തിലെ സംഗീതാസ്വദകര്‍ക്ക് നാദസ്വരത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് യാഴ്പാണം ബാലമുരുഗന്‍ തുരീയം സംഗീതോത്സവത്തിന്റെ പതിനേഴാംസന്ധ്യ രാഗതരളിതമാക്കി.
തവില്‍ മേളമൊരുക്കി കോവിലൂര്‍ കെ.ജി.കല്യാണസുന്ദരവും വയലിനില്‍ യശസ്വി ബാംഗ്ലുരും മൃദംഗത്തില്‍ ബാംഗ്ലൂര്‍ ധ്രുവരാജും മുഖര്‍ ശംഖില്‍ ബാംഗ്ലൂര്‍ രാജശേഖരനും മനോധര്‍മത്തിന്റെ മാസ്മരികത പുറത്തെടുത്തപ്പോള്‍ അയോദ്ധ്യ സംഗീത സാഗരമായി.
നാല്‍പത്തിയൊന്നുനാള്‍ നീണ്ടു നില്‍ക്കുന്ന തുരീയം സംഗീതോത്സവത്തിന്റെ പതിനെട്ടാം ദിനമായ ഇന്ന് അമൃത മുരളി വായ്‌പാട്ട് അവതരിപ്പിക്കും. ആര്‍.കെ.ശ്രീകുമാര്‍ (വയലിന്‍) മനോജ് ശിവ (മൃദംഗം) അനിരുദ്ധ ആത്രേയ (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കും.
















