കോഴിക്കോട്: കേരളത്തില്‍ ഡിഫ്തീരിയ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പുളിക്കല്‍ മുഹമ്മദ് അഫ്സാസ് (15) ആണ് മരിച്ചത്. ഇതോടെ ഡിഫ്തീരിയ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
ഡിഫ്തീരിയ ബാധിച്ച് മുഹമ്മദ് കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.
ഡിഫ്തീരിയ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കി. സ്കൂളികൾ കേന്ദ്രീകരിച്ച് കുത്തിവെപ്പ് എടുക്കാത്തവരെയും ഇടയ്ക്കു വിട്ടു പോയവരെയും കണ്ടെത്താനാണ് ആദ്യ ശ്രമം.
താനൂർ മുനിസിപ്പാലിറ്റിയിൽ പ്രതിരോധ കുത്തിവെപ്പ് ഊർജ്ജിതമാക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. പത്തു ദിവസത്തിനകം താനൂർ മുനിസിപ്പാലിറ്റിയിലെ മുഴുവൻ സ്കൂളുകളിലും എത്തി പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവരെ കണ്ടെത്തി മരുന്ന് നൽകാനാണ് ആദ്യ നീക്കം.
താനൂരിൽ പ്രതിരോധ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: