പാട്ന: ബീഹാറിൽ 21കാരിയെ തോക്കിൻ മുൾമുനയിൽ നിർത്തി ക്രൂരമായി പീഡനത്തിനിരയാക്കി. ബീഹാറിലെ മൊതിഹാരി പ്രദേശത്താണ് യുവതി പീഡനത്തിനിരയായത്.
നേരത്തെ പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും യുവതിയെ ബ്ലാക് മെയിൽ ചെയ്യുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ആക്രമിക്കാനെത്തിയ പ്രതിക്കെതിരെ യുവതി ബ്ലേഡ് ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി.
എന്നാൽ ഇതിൽ ക്ഷുഭിതനായ പ്രതി കൈയ്യിൽ കരുതിയിരുന്ന തോക്ക് ചൂണ്ടി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാൾ യുവതിയുടെ ജനനേന്ദ്രിയത്തിൽ തോക്കിന്റെ അഗ്രഭാഗവും മരക്കഷണവും കുത്തിയിറക്കുകയും ചെയ്തു. ഇതിനു പുറമെ യുവതിയെയും പിടിച്ചു മാറ്റാൻ എത്തിയ വീട്ടുകാരെയും ഇയാൾ മർദ്ദിച്ച് അവശരാക്കി കടന്നു കളഞ്ഞു.
തുടർന്ന് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ പോലീസ് അധികൃതർ തയ്യാറായില്ലെന്ന് യുവതിയുടെ വീട്ടുകാർ ആരോപിച്ചു. യുവതി ഇപ്പോൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
















