പത്താന്‍കോട്ട്: പത്താൻകോട്ട് വ്യോമസേനത്താവളത്തിനു സമീപമുള്ള ഗ്രാമങ്ങളിൽ സൈന്യം ഭീകരർക്കായി വ്യാപക അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ച് കഴിയുന്നുണ്ടെന്ന പാർലമെന്റ്റി റിപ്പോർട്ടിനു പിന്നാലെയാണ് സൈന്യം തിരച്ചിൽ തുടർന്നത്.
പുലര്‍ച്ചെ അഞ്ചു മണിയോടെ 28 ഗ്രാമങ്ങളില്‍ ആരംഭിച്ച തിരച്ചില്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. പ്രത്യേകം പരിശീലനം നേടിയ കമാന്‍ഡോകളും സംഘത്തിലുണ്ടായിരുന്നു. പുറത്തുനിന്നാരെങ്കിലും ഗ്രാമങ്ങളില്‍ എത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ധിര, താജ്പുര്‍, അഗാല്‍ഗഢ്, ചോങ്ക തുടങ്ങിയ ഗ്രാമങ്ങളില്‍ നടന്ന തിരച്ചിലില്‍ രണ്ട് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 300 പൊലീസുകാര്‍ പങ്കെടുത്തു. പത്താന്‍കോട്ട് എയര്‍ഫോഴ്സ് ക്യാമ്പിന് പുറത്തെ സുരക്ഷാസംവിധാനങ്ങളും പൊലീസ് വിലയിരുത്തി.
എന്നാല്‍ നാട്ടുകാർക്ക് ഇടയിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പുറത്ത് നിന്ന് ആരെയും കാണാൻ സാധിച്ചില്ലെന്നാണ് മറുപടി നൽകിയതെന്ന് പൊലീസ് സൂപ്രണ്ട് രാകേഷ് കൗശല്‍ അറിയിച്ചു.
















