കണ്ണൂര്‍: വായന മനസ്സിനെ ഉത്തേജിപ്പിക്കുമെന്നും പോഷക സമൃദ്ധമായ ഭക്ഷണം പോലെയാണ് ഇത് മനസ്സിനെ സ്വാധീനിക്കുന്നതെന്നും മനഃശാസ്ത്രജ്ഞന്‍ ഡോ. ഇ ഡി ജോസഫ് പറഞ്ഞു. വായനാ വാരത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മനസ്സും വായനയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനയാണ് മനസ്സിന്റെ സമ്മര്‍ദ്ദം അകറ്റാന്‍ ഏറ്റവും നല്ല വഴി. എന്തു വായിക്കുന്നു, അറിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കുട്ടികളുടെ വ്യക്തിത്വ വികാസം. കുട്ടിയുടെ ബുദ്ധിവികാസം 16 വയസ്സുവരെയാണ്. ആ സമയത്ത് കുട്ടികളെ വായനക്ക് പ്രേരിപ്പിക്കുക പ്രധാനമാണെന്നും ഇ ഡി ജോസഫ് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതം പറഞ്ഞു.
















