Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 11:35 pm IST
in India

പിഎസ്എല്‍വി സി 34 റോക്കറ്റ് കുതിച്ചുയരുന്നു
പറന്നു പറന്ന് മഹാവിജയത്തിലേക്ക്‌

ചെന്നൈ: ശാസ്ത്രനേട്ടവും സാങ്കേതിക ശക്തിയും ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച് ഒറ്റ റോക്കറ്റില്‍ 20 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച് ഭാരതം ചരിത്രം കുറിച്ചു. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 34 വിക്ഷേപണ വാഹനത്തില്‍ 17 വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റ് ടു അടക്കം ഭാരതത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളുമാണ് ഇന്നലെ രാവിലെ വിക്ഷേപിച്ചത്.

ജയ് വിജ്ഞാന്‍ എന്ന ആപ്തവാക്യം ആധാരമാക്കി, സാങ്കേതിക-ശാസ്ത്ര മേഖലയില്‍ രാജ്യത്തിന്റെ വന്‍ കുതിപ്പിന് സാക്ഷ്യമായി ഈ വിക്ഷേപണം. കൃഷി, ജലവിതരണം, ആസൂത്രണം, സുരക്ഷ തുടങ്ങി ഒട്ടേറെ മേഖലകളില്‍ രാജ്യത്തിനു നേട്ടമുണ്ടാക്കുന്നതാണ് ഈ ഉപഗ്രഹ വിക്ഷേപണം.

ഇന്നലെ രാവിലെ 9.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌േപസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. റോക്കറ്റ് കുതിച്ചുയര്‍ന്ന് 26 മിനിറ്റിനുള്ളില്‍ 20 ഉപഗ്രഹങ്ങളെയും നിര്‍ദ്ദിഷ്ട ഭ്രമണപഥങ്ങളില്‍ എത്തിച്ചു. ഒരു ചരക്ക് വാഹനത്തിലെന്ന പോലെ പിഎസ്എല്‍വി സി 34 എന്ന ഒരു റോക്കറ്റില്‍ ഉപഗ്രഹങ്ങള്‍ അടുക്കി വച്ച് വിക്ഷേപിക്കുക. അവയെ പല പല നിര്‍ദ്ദിഷ്ട ഭ്രമണപഥങ്ങള്‍ക്ക് അരികില്‍ റോക്കറ്റ് വിജയകരമായി എത്തിക്കുക;

തികച്ചും അതിശയിപ്പിക്കുന്നതുതന്നെയാണ് ഈ നേട്ടം. ഇതിനു മുന്‍പ് റഷ്യ 2014 ല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ചയച്ചതും 2013ല്‍ നാസ 29 ഉപഗ്രഹങ്ങള്‍ ഒന്നിച്ചയച്ചതുമാണ് റിക്കാര്‍ഡ്.

രാവിലെ 9.25ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍ നിന്ന് ഉപഗ്രഹ വാഹനം അഥവാ റോക്കറ്റ് തീയും പുകയും തുപ്പി കുതിച്ചുയര്‍ന്നു. പതിനാറാം മിനിറ്റില്‍ കാര്‍ട്ടോസാറ്റ് രണ്ടിനെ ഭൂമിയുടെ ഭ്രമണപഥത്തിന് 505 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ചു.

അടുത്ത പത്തു മിനിറ്റിനുള്ളില്‍ ബാക്കി 19 ഉപഗ്രഹങ്ങളും അതത് ഭ്രമണപഥങ്ങളില്‍ എത്തിച്ചു. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ നാഴികക്കല്ലാണിത്.

2008ല്‍ ഭാരതം ഒരൊറ്റ റോക്കറ്റില്‍ പത്ത് ഉപഗ്രഹങ്ങള്‍ അയച്ചിരുന്നു. വിക്ഷേപണത്തിനൊപ്പം റോക്കറ്റു കൊണ്ട് നാം ചില പരീക്ഷണങ്ങളും നടത്തി. ഇരുപത് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിച്ചശേഷം അന്‍പതു മിനിറ്റ് കഴിഞ്ഞ് റോക്കറ്റ് എന്‍ജിന്‍ അഞ്ചു സെക്കണ്ട് നേരത്തേക്ക് വീണ്ടും ജ്വലിപ്പിച്ചു. പിന്നെ അന്‍പതു മിനിറ്റ് എന്‍ജിന്‍ ഓഫാക്കി. പിന്നെ വീണ്ടും അഞ്ചു സെക്കണ്ട് ജ്വലിപ്പിച്ചു.

കാര്‍ട്ടോസാറ്റ്

ഭാരതത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് രണ്ട്. 725.5 കിലോ ഭാരമുള്ള ഈ ഉപഗ്രഹം എടുത്തയക്കുന്ന ചിത്രങ്ങള്‍ നമുക്ക് മുതല്‍ക്കൂട്ടാകും. റോഡ് ശൃംഖലയുടെ ചിത്രം തയ്യാറാക്കല്‍, തീരദേശ ഭൂമിയുടെ ഉപയോഗം, അതിന്റെ നിയന്ത്രണം, കുടിവെള്ള വിതരണം, ഭൂപ്രദേശം ഉപയോഗിയ്‌ക്കുന്നതിന്റെ മാപ്പ് തുടങ്ങിയവയക്ക് എല്ലാം ഇതില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ഉപയോഗിക്കാന്‍ കഴിയും.

മൊത്തം ഭാരം 1288 കിലോ

ഇരുപത് ഉപഗ്രഹങ്ങള്‍ക്കുമായി ഭാരം 1288 കിലോയാണ്. ഇവയെ 505 കിലോമീറ്റര്‍ അകലെയുളള സൗരസ്ഥിര ഭ്രമണപഥത്തിലാണ് എത്തിച്ചത്.

ഇന്തോനേഷ്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ലാപാന്‍ എ ത്രി, കാനഡയുടെ സമുദ്ര നിരീക്ഷണ മൈക്രോ ഉപഗ്രഹമായ എം ത്രി എം സാറ്റ്, കാനഡയുടെ തന്നെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎച്ച്ജി സാറ്റ് ഡി, ജര്‍മ്മനിയുടെ വിദൂര സംവേദന ഉപഗ്രഹമായ ബൈറോസ്,അമേരിക്കയുടെ( ഗൂഗിളിന്‍േറത്), ഭൂമിയുടെ ചിത്രമെടുക്കുന്ന സ്‌കൈസാറ്റ് ജനറല്‍ ടു, അമേരിക്കയുടെ തന്നെ, ഭൂമിയുടെ ചിത്രങ്ങള്‍ എടുക്കുന്ന ചെറു ഉപഗ്രഹങ്ങളായ ഡവ് സാറ്റലൈറ്റുകള്‍ (ഫ്‌ളോക്ക് ടു പി) പന്ത്രണ്ടെണ്ണം, ഹരിത വാതകപ്രഭാവം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനുള്ള സത്യഭാമാ സാറ്റ് (ചെന്നൈ സത്യഭാമ യൂണിവേഴ്‌സിറ്റിയുടെ ഉപഗ്രഹം) ഹാം റേഡിയോ ഉപയോഗിക്കുന്നവരെ സഹായിക്കാനുള്ള സ്വയം (പൂനെ എന്‍ജിനീയറിങ് കോളേജിന്റെ ഉപഗ്രഹം) എന്നിവയാണ് പിഎസ്എല്‍വി സി 34 ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നത്.

ഭാരതത്തിന്റെ കാര്‍ട്ടോസാറ്റിന് 725.5 കിലോ ഭാരമാണ് ഉള്ളത്. മറ്റെല്ലാത്തിനും കൂടി 560 കിലോ വരും. സ്‌കൈസാറ്റിന് 110 കിലോയാണ് ഭാരം. 12 ഡവ് ഉപഗ്രങ്ങള്‍ക്കും കൂടി 4.7 കിലോയാണ് ഭാരം.

44.4 മീറ്റര്‍ നീളവും 320 ടണ്‍ ഭാരവുമുള്ള പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ഐഎസ്ആര്‍ഒയുടെ അഭിമാനസ്തംഭമാണ്.

93 മുതല്‍ ഇതുവരെയായി മൊത്തം 36 പിഎസ്എല്‍വി വിക്ഷേപണങ്ങളില്‍ ഒരെണ്ണം മാ്രതമാണ് പരാജയപ്പെട്ടത്. പരാജയപ്പെട്ടത് ആദ്യ വിക്ഷേപണമാണ്, അത് സ്വാഭാവികവും.

93 മുതല്‍ ഇതുവരെ ഭാരതം 74 വിദേശ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 2015ല്‍ മാത്രം നാം15 വിദേശ ഉപഗ്രഹങ്ങളാണ് അയച്ചത്. ഉപഗ്രങ്ങള്‍ വിജയകരമായി വിക്ഷേപിച്ചതിന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.