ന്യൂദല്‍ഹി: ഒറ്റവിക്ഷേപണത്തിലൂടെ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചതിന് രാഷ്‌ട്രപതി ശ്രീ പ്രണബ് മുഖർജി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ബഹിരാകാശ ശാസ്ത്ര രംഗത്ത് ഭാരതത്തിന്റെ വര്‍ദ്ധിച്ചു വരുന്ന കഴിവുകളുടെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എഎസ് കിരണ്‍ കുമാറിന് അയച്ച സന്ദേശത്തില്‍ രാഷ്‌ട്രപതി പറഞ്ഞു.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ഈ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് ഉപരാഷ്‌ട്രപതി എം ഹാമിദ് അന്‍സാരി അഭിപ്രായപ്പെട്ടു.
















