ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ (ജെഎന്‍യു) നേതാജി സുഭാഷ് ചന്ദ്രബോസ് സര്‍വകലാശാലയെന്ന് പുനര്‍നാമകരണം ചെയ്താല്‍ അത് സാംസ്‌കാരിക വിപ്ലവമാകുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി എംപി. ജെഎന്‍യുവിലെ സെന്‍ട്രല്‍ ലൈബ്രറിക്ക് ബി.ആര്‍. അംബേദ്കര്‍ ലൈബ്രറിയെന്ന് പുനര്‍നാമകരണം ചെയ്തതില്‍ സുബ്രഹ്മണ്യന്‍ സ്വാമി സന്തോഷം രേഖപ്പെടുത്തി.
എബിവിപിയുടെ ആവശ്യപ്രകാരമായിരുന്നു ഈ നടപടി. അതേസമയം അംബേദ്കര്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ എബിവിപിയുടെ ഈ ആവശ്യത്തെ എതിര്‍ക്കുകയായിരുന്നു.
















