ബല്ലാരി: ഉന്നതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് മുന്‍ കുഡിലിഗി ഡിവൈഎസ്പി അനുപമ ഷേണായി പരാതിയുമായി കര്‍ണാടക സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചു.
റിപ്പോര്‍ട്ടുകളനുസരിച്ച് എഴ് പേജുള്ള പരാതി കത്താണ് സമിതിക്ക് ഷേണായി സമര്‍പ്പിച്ചത്. ജൂണ്‍ നാലിന് രാജി വച്ച ദിവസം തന്നെയാണ് ഷേണായി കമ്മീനഷനും കത്തയച്ചത്. മേലധികാരികളില്‍ നിന്ന് യാതൊരു വിധത്തിലുള്ള സഹകരണവും ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതിയായി ഷേണായി ചൂണ്ടിക്കാണിക്കുന്നത്.
എസ്പിയാണ് തന്റെ രാജിക്ക് ഉത്തരവാദിയെന്നും അവര്‍ പറഞ്ഞു. കുഡിലിഗി പോലീസ് സ്റ്റേഷനിലെ രഹസ്യ ഫയലുകളെല്ലാം തന്നെ എസ്പിയാണ് വെളിപ്പെടുത്തിയതെന്നും ഷേണായി ആരോപിക്കുന്നു.
മാനസിക പീഡനത്തെ തുടര്‍ന്ന് അവധി പ്രവേശിക്കുക വരെയുണ്ടെന്നും ഷേണായി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: