മുംബൈ: ജനസംഖ്യയില്‍ തീര്‍ത്തും പിന്നോക്കമായ ജൂതര്‍ക്ക് ഇതാദ്യമായി മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കുന്നു. ഭാരതത്തില്‍ 2001 ലെ സെന്‍സസ് അനുസരിച്ച് ആകെ 4,650 ജൂതന്മാരാണുള്ളത്.
അതില്‍ 2,466 പേരും വസിക്കുന്നത് മഹാരാഷ്‌ട്രയിലാണ്. ന്യൂനപക്ഷ പദവി കിട്ടുന്നതോടെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജൂതര്‍ക്കും ലഭിക്കും. സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കാനും അവരുടെ സംസ്‌ക്കാരം പ്രചരിപ്പിക്കാനും ന്യൂനപക്ഷ പദവി സഹായകമാകും. ജൂതന്മാര്‍ ഭാരതസമൂഹത്തിന്റെ ഭാഗമായി മാറിയിട്ട് 2,300 വര്‍ഷങ്ങളായി.
















