ന്യൂദല്‍ഹി: ദല്‍ഹിയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്‌പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ഹര്‍ഷ്‌വിഹാര്‍ സ്വദേശിയായ കൈലാഷ് ഗുപ്ത (45) എന്നയാളാണ് മരിച്ചതെന്നു പോലീസ് അറിയിച്ചു.
രാവിലെ എട്ടു മണിയോടെ കാറിലെത്തിയ അക്രമി ബൈക്കില്‍ യാത്ര ചെയ്തിരുന്ന കൈലാഷിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കൈലാഷിന്റെ മകന്‍ രാജന്‍ ഗുപത് (20), സമീപത്തെ ചായക്കടക്കാരന്‍, വഴിയാത്രക്കാരന്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്.
കിഴക്കന്‍ ദല്‍ഹിയിലെ ഭജന്‍പുര പ്രദേശത്തായിരുന്നു വെടിവയ്‌പ്. വെടിവയ്‌പിനു പിന്നാലെ വഴിയാത്രക്കാരനെ ഇടിച്ചുവീഴിച്ചശേഷം അക്രമികള്‍ കാര്‍ ഓടിച്ചുപോയി. പോലീസ് അന്വേഷണം ആരംഭിച്ചു.
















