സുലൈമാനി’ എന്ന ഹ്രസ്വ ചിത്രം യൂട്യൂബില്‍ പ്രദര്‍ശനത്തിനെത്തി. യുഎഇ ആസ്ഥാനമാക്കി ചങ്ങാതിക്കൂട്ടം എന്ന ബാനറില്‍ നിര്‍മ്മിക്കുന്ന ഇ ചിത്രം കൃഷ്ണ കുമാര്‍ വര്‍മ്മ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. ബഷീര്‍ സിന്‍സില, അശോക് വര്‍മ്മ, താരിഖ്, സാഹര്‍, വിഷ്ണുദാസ് കണ്ടത്ത്, ഫൈസല്‍ ഫൈസി, മിനി കൃഷ്ണകുമാര്‍, ആദിത്യ വര്‍മ്മ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ബഷീര്‍ സിന്സിലയാണ് മുഖ്യ വേഷം കൈകാര്യം ചെയ്യുന്നത്. എട്ടാം വയസ്സില്‍ വാപ്പയുടെ കൈ പിടിച്ച് കടല്‍ കടന്നുവന്ന് ഗള്‍ഫില്‍ പ്രവാസിയായി വര്‍ഷങ്ങളോളം കഴിഞ്ഞ മൂസാക്ക എന്ന മനുഷ്യസ്നേഹിയുടെ കഥയാണ് ചിത്രം പറയുന്നത്. ക്യാമറ – മന്‍സൂര്‍ അമീബ, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ – റെഡ് പെപ്പര്‍ ഗ്രൂപ്പ്, വിങ്സ് ഗ്രൂപ്പ്, ഗാനങ്ങള്‍ – കൃഷ്ണകുമാര്‍ വര്‍മ്മ, സംഗീതം – ഹിഷാം അബ്ദുള്‍ വഹാബ്, ക്രിയേറ്റീവ് ഡയറക്ടര്‍ – ഷാനവാസ് കണ്ണഞ്ചേരി, ആര്‍ട്ട് – സജീന്ദ്രന് പുത്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ – വിശാല്‍ മുകുന്ദന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: