ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടേ ഭരണത്തെ വിലയിരുത്തിക്കൊണ്ട് ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. നമോ ഇന്ത്യ’ എന്ന് പേരിട്ട ഈ ചിത്രം എം.പി. നായര്‍ സംവിധാനം ചെയ്യുന്നു. ജോര്‍ദാന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മുന്നാര്‍, കൊട്ടാരക്കര എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നരേന്ദ്രമോദിയായി തീര്‍വ്, നായ്ക്കുട്ടി, എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നായകന് സെല്‍വിന്‍ ബ്രൈറ്റ് വേഷമിടുന്നു.
ഒരു ഇതിഹാസമായി വളര്‍ന്നു കഴിഞ്ഞ നരേന്ദ്രമോദിയുടെ ഭരണത്തെ വിലയിരുത്താനാണ് ഈ സിനിമ നിര്‍മ്മിക്കുന്നതെന്ന് സംവിധായകന് നായര്‍ പറയുന്നു.
നരേന്ദ്രമോദി ഇന്ന് ലോകം മുഴുവന്‍ ആദരിക്കുന്ന നേതാവായി വളര്‍ന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന ചിത്രം, പുതിയ ഇന്ത്യയുടെ ചിത്രം വരച്ചു കാണിക്കുകയും ചെയ്യുന്നു. കൂടാതെ, കഴിഞ്ഞ കോണ്‍ഗ്രസ്സ് ഭരണത്തെയും, സോണിയാ ഗാന്ധിയേയും വിമര്‍ശിക്കാനും മടിക്കുന്നില്ല. ഇറ്റലിയിലെ പ്രമുഖ താരം പിനോയും പ്രധാനമായൊരു വേഷത്തില്‍ എത്തുന്നു.
ജോര്‍ദാന്‍ ഫിലിം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന നമോ ഇന്ത്യ’ എം. പി. നായര്‍ രചന, സംവിധാനം നിര്‍വ്വഹിക്കുന്നു. ക്യാമറ – വി.ഗാന്ധി, ഗാനങ്ങള്‍, സംഗീതം – പ്രഭാത് മിശ്ര, മേക്കപ്പ് – വിനോദ് ചൂഴ, കല – കുമാര്‍, കോസ്റ്റ്യൂമര്‍ – ദേവന്, പ്രൊഡക്ഷന്‍ കണ്ട്രോളര് – സാബു, എക്സിക്യുട്ടീവ് – വിപിന്‍, പി.ആര്.ഒ. – അയ്മനം സാജന്.
സെല്‍വിന്‍ ബ്രൈറ്റ്, ഹിന്ദി താരങ്ങളായ ഷഹാനാസ്ഹാന്, പ്രിയങ്ക അരോര എന്നിവര്‍ പ്രധാന് വേഷങ്ങളില്‍ എത്തുന്നു. പ്രദീപ് കെ നായര്‍, ദേവി പ്രിയ, അനില്‍ തമലം, ഐശ്വര്യ, ബിജെപി നേതാവ് കരമന ജയന്, വലിയശാല രമേശ്, വഞ്ചിയൂര്‍ പ്രവീണ്‍ എന്നിവരും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: