ജക്കാർത്ത: ഇന്തോനേഷ്യയിൽ പേമാരിയും മണ്ണിടിച്ചിലും രൂക്ഷമാകുന്നു. ജാവ ദ്വീപിൽ ഇതുവരെ 35 പേരാണ് പേമാരിയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചത്.
ജാവ ദ്വീപിലെ നിരവധി വീടുകൾ മണ്ണിനടിയിലായി. പുര്‍വോറെജോ ജില്ലയില്‍ മാത്രം 25 പേരെ കാണാതായിട്ടുണ്ടെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഏജന്‍സിയുടെ വക്താവ് അറിയിച്ചു.
ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 35 പേര്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ഡസന്‍ കണക്കിന് വീടുകള്‍ മണ്ണിനടിയിലായി. പുര്‍വോറെജോ ജില്ലയില്‍ മാത്രം 25 പേരെ കാണാതായിട്ടുണ്ടെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഏജന്‍സി അറിയിച്ചു.
പ്രദേശത്ത് സൈന്യവും പോലീസും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കാലവസ്ഥ പ്രതികൂലമായതിനാൽ ഉൾനാടൻ പ്രദേശങ്ങളിൽ സൈന്യത്തിന് രക്ഷാപ്രവർത്തനം നടത്താൻ ഏറെ പാടുപെടുകയാണ്.
















