ഡമസ്കസ്: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയാസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്കുനേരെ സിറിയയില്‍ ചാവേറാക്രമണം. സ്ഫോടനത്തിൽ അദ്ദേഹം പരിക്കുകളേൽക്കാതെ രക്ഷക്കെട്ടു. എന്നാൽ എട്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യുന്നു.
വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷില്ലി ജില്ലയില്‍ അദ്ദേഹത്തിന്‍െറ ജന്മനാടായ ഖാത്തിലാണ് അദ്ദേഹത്തിനു നേരെ ആക്രമണം നടന്നത്. ഖാത്തിയില്‍ 1915ലെ സെയ്ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ഥനയോഗത്തിനിടെയാണ് ആക്രമണമുണ്ടായത്. ബാവക്ക് സമീപം എത്തും മുൻപേ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ബാവയുടെ സുരക്ഷക്കായി സുതറോ എന്ന പ്രത്യേക സേനയുണ്ടായിരുന്നിട്ടും ഭീകരർ ചാവേറിനെ അയച്ച് അദ്ദേഹത്തെ വധിക്കാൻ ശ്രമിക്കുകയായിരുന്നു. കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാക്കീസ് ബാവ.
















