Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വായനാനുഭവങ്ങള്‍ പങ്കിട്ട് സുധീര്‍ കരമന; ചോദ്യങ്ങളുമായി കുരുന്നുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 10:55 pm IST
inThiruvananthapuram

ജില്ലാതല വായനാ ദിനാചരണത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീചിത്രാ ഹോമിലെത്തിയ സിനിമാതാരം സുധീര്‍കരമന കുട്ടികള്‍ക്ക് എപിജെ അബ്ദുള്‍കലാമിന്റെ മൈ ജോര്‍ണി എന്ന പുസ്തകം പരിചയപ്പെടുത്തുന്നു

തിരുവനന്തപുരം: വായനവാരത്തിന്റെ ജില്ലാതല ഉദ്ഘാടനം ശ്രീചിത്രാഹോമിലെ കുരുന്നുകള്‍ക്കൊപ്പം അധ്യാപകനും നടനുമായ സുധീര്‍ കരമനയുടെ സംവാദത്തിലൂടെ ഹൃദ്യമായി. ഹോമിലെ വിദ്യാര്‍ഥികള്‍ക്ക് വായനയുടെ മഹത്ത്വവും അധ്യാപനജീവിതത്തിലെയും കലാജീവിതത്തിലെയും അനുഭവങ്ങളും പങ്കുവച്ചാണ് സുധീര്‍ കരമന വായനദിനത്തിലെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

ഡോ എ.പി.ജെ അബ്ദുല്‍ കലാമിന്റെ ‘മൈ ജേര്‍ണി’ എന്ന പുസ്തകത്തിലെ ഒരു ഖണ്ഡിക വായിച്ച് കലാമിന്റെ ജീവിതത്തിലെ പ്രചോദനാത്മകമായ അംശങ്ങള്‍ വിവരിച്ചാണ് അദ്ദേഹം കുട്ടികളുമായുള്ള ആശയവിനിമയം ആരംഭിച്ചത്. താന്‍ പ്രഥമാധ്യാപകനായുള്ള വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിപുലമായ ലൈബ്രറി സൗകര്യം ശ്രീചിത്രാഹോമിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സൗകര്യമുണ്ടാക്കുമെന്ന് സുധീര്‍ കരമന വാഗ്ദാനം ചെയ്തു. ഇതിനായി കുട്ടികള്‍ക്ക് വാഹനസൗകര്യം ഉള്‍പ്പെടെ ഒരുക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറിവ് നേടുന്നതിലൂടെയാണ് നമ്മള്‍ യഥാര്‍ഥ സാക്ഷരതയിലേക്ക് എത്തുന്നത്. സ്‌കൂളിനെ പഠനത്തിനപ്പുറം ആഴത്തിലുള്ള വായന ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ അറിവ് നേടാന്‍ സഹായിക്കും. വായനക്കും സാഹിത്യത്തിനും നല്‍കുന്ന ഐസക് ന്യൂട്ടണ്‍ മുതല്‍ ബില്‍ ഗേറ്റ്‌സ് വരെയുള്ളവരെ ഉദാഹരിച്ച് അദ്ദേഹം അറിവ് നേടാന്‍ മഹാന്‍മാര്‍ നടത്തിയ പരിശ്രമങ്ങളും അതവരെ വിജയത്തിലെത്തിച്ചതിനെ കുറിച്ചും വിശദീകരിച്ചു.

ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്ന ഇക്കാലത്ത് വായനക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. പത്രവായന കുട്ടികള്‍ നിര്‍ബന്ധമായും ശീലമാക്കണം, അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. അധ്യാപകനായുള്ള ജീവിതാനുഭവങ്ങളെപ്പറ്റിയും അഭിനേതാവായുള്ള അനുഭവങ്ങളെപ്പറ്റിയും നിരവധി ചോദ്യങ്ങളുയര്‍ന്നു. ഇതിനെല്ലാം രസകരമായും കുട്ടികളുടെ മനസില്‍പതിയുന്ന രീതിയിലും അദ്ദേഹം മറുപടി നല്‍കി.

സിനിമയില്‍ ഇപ്പോഴുള്ളത് ആശയപരമായതല്ല, സാങ്കേതികമാറ്റങ്ങളാണെന്ന് അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പുതുതലമുറ ചിത്രങ്ങളില്‍ സ്വീകരിക്കുന്ന പല ശൈലികളും പഴയകാലം മുതല്‍ക്കേ നിലനിന്നവയാണ്. ഇപ്പോള്‍ ഒരു ദിവസം സംഭവിക്കുന്നതും ഒരു സ്ഥലത്ത് സംഭവിക്കുന്നതുമായ നിരവധി കഥകള്‍ സിനിമകള്‍ക്ക് വിഷയമാകുന്നുണ്ട്. പണ്ട് സേതുമാധവന്‍ സംവിധാനം ചെയ്ത ‘ദാഹം’ പോലുള്ള സിനിമകള്‍ ഒരു ആശുപത്രിയില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രം കഥയാക്കി ചിത്രീകരിച്ചത് ഒരുദാഹരണമാണ്.

സിനിമ നമ്മുടെ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതാണെങ്കിലും അതൊരു കലാപ്രവര്‍ത്തനമാണ് എന്ന് നാം തിരിച്ചറിയണം. നമ്മളുടെ ജീവിതത്തിലെ പ്രവൃത്തികളില്‍ അതിന്റെ സ്വാധീനം അധികം വരുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം കുട്ടികളോട് ഉപദേശിച്ചു.

തകഴി ശിവശങ്കരപ്പിള്ളയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും പുസ്തകങ്ങളിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ വിദാര്‍ഥിനികള്‍ വായനദിനത്തോടനുബന്ധിച്ച് വായിച്ചു. ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ വായനാ പ്രതിജ്ഞയുമെടുത്തു. വിദ്യാര്‍ഥിനിയായ അഞ്ജലിയുടെ നാടന്‍പാട്ടോടെയാണ് പരിപാടി അവസാനിച്ചത്.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, സാഹിതി എന്നിവയുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് വായനവാരത്തിന്റെ ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍ സ്വാഗതവും സാഹിതി ജനറല്‍ കണ്‍വീനര്‍ ബിന്നി സാഹിതി നന്ദിയും പറഞ്ഞു. ഗായകനായ ആര്‍. സനിത് കുട്ടികള്‍ക്കായി ഗാനങ്ങള്‍ ആലപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

Kerala

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.