ലാഹോര്‍: പാക്കിസ്ഥാനില്‍ വീണ്ടും ദുരഭിമാനക്കൊല. പ്രേമിച്ച് വിവാഹം കഴിച്ചത് കാരണമാണ് ഗര്‍ഭിണിയായ മകളെ അമ്മ കഴുത്തറത്ത് കൊന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലാണ് സംഭവം.
മുഖ്ദാസ് എന്ന 22കാരിയെയാണ് അമ്മ അംനയും പിതാവ് അര്‍ഷദും സഹോദരന്‍ അദിലും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. മരണപ്പെടുമ്പോള്‍ മുഖ്ദാസ് എട്ട്മാസം ഗര്‍ഭിണിയായിരുന്നു. വീട്ടുകാരുടെ താത്പര്യമില്ലാതെ മൂന്ന് വര്‍ഷം മുമ്പാണ് മുഖ്ദാസ് വിവാഹം ചെയ്തത്.
ആസുത്രണം ചെയ്ത കൊലപാതകമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു.
വിവാഹത്തെതുടര്‍ന്ന വീടുമായി അകന്നു കഴിയുകയായിരുന്ന മുഖ്ദാസിനെ അമ്മ അംന വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. ആദ്യം മുഖ്ദാസിനോട് സ്‌നേഹത്തോടെ പെരുമാറിയ അമ്മ പിന്നീട് മര്‍ദ്ദിക്കുകയുമായിരുന്നു. മുഖ്ദാസിനെ ഉപദ്രവിച്ച ശേഷം അംന തന്നെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവസമയത്ത് അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.
അംന, അച്ഛന്‍ അര്‍ഷാദ്, സഹോദരന്‍ ആദില്‍ എന്നിവര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് അര്‍ഷാദിനെ അറസ്റ്റ് ചെയ്തു.
മുന്‍പ് പാക്കിസ്ഥാനിലെ ദുരഭിമാനകൊലപാതകങ്ങള്‍ക്കെതിരെ പുരോഹിതര്‍ ചേര്‍ന്ന് ഫത്വ പുറത്തിറക്കിയിരുന്നു. ദിനംപ്രതി നിരവധി ദുരഭിമാന കൊലപാതകങ്ങളാണ് പാക്കിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്നത്.
















