ന്യൂദൽഹി: വിവാദങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഉഡ്താ പഞ്ചാബിന് പ്രേക്ഷകരുടെ ഇടയിൽ വൻ സ്വീകരണം. നന്ദി സൂചകമായി ചിത്രത്തിലെ നായകൻ ഷാഹീദ് കപൂർ ട്വിറ്റർ വഴി പ്രേക്ഷകരോട് തന്റെ ഹൃദയം നിറഞ്ഞ ആദരവ് രേഖപ്പെടുത്തി.
ആലിയ ഭട്ട്, ഷാഹീദ് കപൂർ നായികാ നായകൻമാരായ ചിത്രം ജൂൺ17നാണ് റിലീസ് ചെയ്തത്. രണ്ട് ദിവസങ്ങൾകൊണ്ട് തന്നെ ചിത്രം നിരൂപകരും പ്രേക്ഷകരും ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവരുടെയും അഭിയനയം ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
‘വളരെ വിനീതമായ തന്റെ നന്ദി രേഖപ്പെടുത്തുന്നു, നിങ്ങളുടെ സ്നേഹം തനിക്ക് വളരെ വലുതാണ്, ഭയമില്ലാത്ത സിനിമക്ക് നിങ്ങൾ നൽകിയ ശക്തി വളരെ പ്രശംസാർഹമാണ്’- ഷാഹീദ് കൂട്ടിച്ചേർത്തു.
ഈ വർഷം ഏറ്റവും കൂടുതൽ വിവാദങ്ങൾ ക്ഷണിച്ച് വരുത്തിയ ബോളിവുഡ് ചിത്രമാണ് ‘ഉഡ്താ പഞ്ചാബ്’. പഞ്ചാബില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തെ പ്രമേയമാക്കിയ ചലച്ചിത്രത്തിന്റെ നിരവധി ഭാഗങ്ങൾ കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഒരു പരാമര്‍ശം മാത്രം ഒഴിവാക്കിയാല്‍ ‘ഉഡ്താ പഞ്ചാബ്’ പ്രദര്‍ശന യോഗ്യമാണെന്നായിരുന്നു ബോംബെ ഹൈക്കോടതി പ്രസ്താവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: