ചട്ടിപ്പറമ്പ്: മലപ്പുറം-കൊളത്തൂര്‍ റോഡില്‍ ചാഞ്ഞാല്‍ മുതല്‍ ഈസ്റ്റ്കോഡൂര്‍ ഹെല്‍ത്ത് സെന്റര്‍ വരെ ചെങ്കുത്തായ ഇറക്കവും കൊടുംവളവും കാരണം അപകടം പതിവായ ഭാഗത്ത് ശക്തമായ മഴയില്‍ റോഡിന്റെ താഴെ ഭാഗം ഇടിയുകയും ചെയ്തതോടെ ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായി.
വികസനത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലുമുള്ള മരങ്ങള്‍ വെട്ടിമാറ്റിയത് കാരണം വേഗതയില്‍ വരുന്ന വാഹനങ്ങള്‍ റോഡിന്റെ താഴേക്ക് മറിയുന്നത് ഇവിടെ പതിവായിട്ടിണ്ട്. റോഡിന്റെ വശങ്ങളില് സംരക്ഷണ ഭിത്തികളും സൂചന ബോര്ഡ്കളുമില്ലാത്തതാണ് അപകട പതിവാകുന്നത് പ്രധാന കാരണം. റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന വന്മരങ്ങള് വെട്ടിമാറ്റി, അടിവേരുകള്‍ മാന്തിയെടുത്ത കുഴികളിലൂടെ മഴവെള്ളം ആഴ്ന്നിറങ്ങുന്നതാണ് ഇപ്പോള്‍ റോഡ് ഇടിയാന്‍ കാരണം. അടിയന്തിരമായി റോഡ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ ഇതുവഴിയുള്ള യാത്ര ദുരിത പൂര്ണ്ണമാകുമെന്നതിലുപരി റോഡിന്റെ താഴെ ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ജീവന് തന്നെ വന്‍ ഭീഷണിയാകുമെന്നത് ഉറപ്പാണ്. റോഡിന്റെ സംരക്ഷണ ചുമതലയുള്ള മലപ്പുറത്തെ പൊതുമരാമത്ത് വകുപ്പിലെ നിരത്തുകളുടെ വിഭാഗം കാര്യമായ ശ്രദ്ധചെലുത്തിന്നില്ലെന്നും പരാതി ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: