ന്യൂദല്‍ഹി: ആര്‍ബിഐ ഗവര്‍ണറായി മികച്ച സേവനം കാഴ്‌ച്ചവച്ച രഘുറാം രാജനെ സര്‍ക്കാര്‍ അഭിനന്ദിക്കുന്നെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അദ്ദേഹത്തിന്റെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
ആര്‍ബിഐ ഗവര്‍ണറായി തുടരാനില്ലെന്ന അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നെന്നും ജെയ്റ്റലി പറഞ്ഞു.
ആര്‍ബിഐ ഗവര്‍ണറായി തുടരുന്നില്ലെന്നും കാലാവധിക്ക് ശേഷം അക്കാഡമിക് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സെപ്തംബര്‍ നാലിനാണ് രഘുറാം രാജന്റെ കാലാവധി കഴിയുന്നത്.
















