തിരുവനന്തപുരം: പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിച്ച് നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നല്കി നവാഗതനായ സുരേഷ്പിള്ള സംവിധാനം ചെയ്യുന്ന ‘കുപ്പിവള’യുടെ പൂജ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടന്നു. നര്‍ത്തകിയായ ശ്രുതിസുരേഷാണ് നായിക. നന്ദു, മോഹന്‍ അയിരൂര്‍, ജയകൃഷ്ണന്, കൊച്ചുപ്രേമന്, എം. ആര്. ഗോപകുമാര്‍, അടൂര്‍ അജയന് തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.
ന്യൂ പ്ലാനറ്റ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സന്തോഷ് ഓലത്താന്നിയുടേതാണ്. ഛായാഗ്രഹണം പ്രതീഷ് നെന്മാറ, സംഭാഷണം എം. ഹാജാമൊയ്നു, പിആര്‍ഓ അജയ് തുണ്ടത്തില്‍, ഗാനരചന ബിച്ചു തിരുമല, ശ്രീജാ ജയകൃഷ്ണന്, സംഗീതം മഞ്ചു ജയവിജയ് (മനോജ് കെ. ജയന്റെ സഹോദരന്), ആലാപനം- വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്, സുദീപ് കുമാര്‍, സരിതാ രാജീവ്, മധുശ്രീ നാരായണ്‍. ഫാമിലി എന്റര്‍ടെയ്നറായ കുപ്പിവളയുടെ ചിത്രീകരണം തിരുവനന്തപുരം, വാഗമണ്‍, കുട്ടിക്കാനം, മൂന്നാര്‍, എന്നിവിടങ്ങളിലായി ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: