Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിംലയില്‍ പ്രിയങ്കയുടെ വീടു നിര്‍മ്മാണം വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 08:28 pm IST
in India

സിംല: സിംലയിലെ ഛറബ്രയില്‍ പ്രിയങ്കാ വാദ്ര ബംഗ്ലാവ് പണിയുന്നത് വിവാദത്തില്‍. ഹിമാലയ ഗിരിനിരകള്‍ക്കു സമീപം വനമേഖലയില്‍, രാഷ്‌ട്രപതിയുടെ അവധിക്കാല വസതിക്കടുത്താണ് കെട്ടിട്ട നിര്‍മ്മാണം പുരോഗമിക്കുന്നത്. പരിസ്ഥിതി പ്രധാന്യം കൂടിയുള്ള അതീവ സുരക്ഷാ മേഖലയില്‍, നിര്‍മ്മാണം അനുവദിക്കരുതെന്നാവശ്യപ്പെട്ട് സ്ഥലം എംഎല്‍എയും ബിജെപി നേതാവുമായ സുരേഷ് ഭരദ്വാജ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതി. പ്രിയങ്കയ്‌ക്ക് ഇവിടെ അവധിക്കാല വസതി നിര്‍മ്മിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാണ് ആവശ്യം. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് ഭരണത്തിലാണ്. വീരഭദ്രസിങാണ് മുഖ്യമന്ത്രി.

രാഷ്‌ട്രപതിയുടെ അവധിക്കാല വസതി ഇരിക്കുന്ന ഇവിടം അതീവ സുരക്ഷാ മേഖലയാണ്. ഈ വസതിക്കു സമീപമോ ഇതിനടുത്തുള്ള ഹെലിപ്പാഡിനു സമീപമോ സുരക്ഷാപരമായ കാരണങ്ങളാല്‍ കെട്ടിടനിര്‍മ്മാണം അനുവദനീയമല്ല. മുന്‍പ് ഇക്കാരണങ്ങളാല്‍ പലര്‍ക്കും ഇവിടെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നിഷേധിച്ചിട്ടുമുണ്ട്. അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും താമസിക്കുന്നതാണ് ഈ വസതി. മാത്രമല്ല വിവിഐപി ആവശ്യങ്ങള്‍ക്കുള്ളതാണ് ഹെലിപ്പാഡ്. ഈ സ്ഥലം കെട്ടിട നിര്‍മ്മാണത്തിന് വിലക്കുള്ള മേഖലയാണ്. അതിനാല്‍ ഇവിടുത്തുകാര്‍ തുച്ഛ വിലയ്‌ക്കാണ് തങ്ങളുടെ വസ്തു വില്ക്കുന്നത്. ചുളു വിലയ്‌ക്കാണ് പ്രിയങ്ക ഇവിടെ 4000 ചതുരശ്ര മീറ്റര്‍ വസ്തു വാങ്ങിയത്. ഇവിടെ വീട് നിര്‍മ്മിക്കാന്‍ പ്രിയങ്ക അനുമതി തന്ത്രത്തില്‍ തരപ്പെടുത്തുകയായിരുന്നു. ഇവിടെ പ്രിയങ്ക മൂന്നു നില കോട്ടേജാണ് പണിയുന്നത്. കഴിഞ്ഞ ദിവസം സോണിയയും പ്രിയങ്കയും ഇവിടെ എത്തി നിര്‍മ്മാണം വിലയിരുത്തിയിരുന്നു.

ഈ വസ്തു മുന്‍പ് വാങ്ങിയ പലര്‍ക്കും ഇവിടെ വസതി നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. 2007ലാണ് പ്രിയങ്ക ഇൗ ഭൂമി വാങ്ങിയത്. 2004 ഒക്‌ടോബറിലാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യപ്പെട്ട് രാഷ്‌ട്രപതിയുടെ സെക്രട്ടറിയേറ്റ് സംസ്ഥാന സര്‍ക്കാരിന് ഉത്തരവ് നല്‍കിയത്.

വിരമിച്ച നാവിക സേനാ ഉദ്യോഗസ്ഥനായ ദേവീന്ദര്‍ജിത്ത് സിങ് ഇവിടെ സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കാന്‍ നല്‍കിയ അപേക്ഷ തള്ളിയിരുന്നു. അനുമതി നല്‍കാന്‍ കഴിയുമോയെന്ന് ചോദിച്ച് ഹിമാചല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ കത്തിന് പോലീസ് ഡയറക്ടര്‍ ജനറല്‍ നല്‍കിയ മറുപടി സുരക്ഷാപരമായ കാരണങ്ങളാല്‍ അത് സാധ്യമല്ലെന്നായിരുന്നു. അതേസ്ഥലം ഉള്‍പ്പെടെയാണ് പ്രിയങ്ക വാങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.