ബെംഗളൂരു: മിസൈല്‍ രംഗത്ത് ഭാരതം സ്വയംപര്യാപ്തതയിലേക്ക് കടന്നതിന് തൊട്ടുപിന്നാലെ മറ്റൊരു ചരിത്രനേട്ടത്തിനും കൂടി ഉടമയാകുന്നു. വൈകാതെ തന്നെ ഭാരതം മിസൈല്‍ വിപണനത്തിലേക്കും കടക്കും. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാരതവുമായി സൗഹൃദത്തില്‍ കഴിയുന്ന രാജ്യങ്ങളിമായി മിസൈല്‍ വ്യാപാരത്തിലേര്‍പ്പെടുന്നതിനാണ് തീരുമാനം.
അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് 10 ശതമാനത്തോളം മിസൈലുകള്‍ കയറ്റി അയക്കാന്‍ പദ്ധതിയിട്ടിരുന്നു.ഭാരതത്തിന്റെ സ്വന്തം മിസൈലായ ആകാശ്, പൃഥ്‌വി, നാഗ്, അഗ്‌നി, ത്രിശൂല്‍ അടക്കമുള്ളവ വില്ക്കാന്‍ നമുക്ക് കഴിയും.
കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലാണ് സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തീരുമാനമായത്. പ്രതിരോധ മന്ത്രിയുടെ മാസമാദ്യമുണ്ടായ വിയറ്റ്‌നം സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്‌മോസ് മിസൈലുകള്‍ നല്‍കുന്നതിനേപ്പറ്റിയും ആലോചിക്കുന്നുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഇത് വാങ്ങുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.
ഇതിനെപ്പറ്റി പഠിക്കുന്നതിനും മറ്റുമായി ഒരു സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്. ഇത്തരമൊരു ആവശ്യത്തിനായി വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ഭാരതം നടത്തിയത്.
ഇതുസംബന്ധിച്ച രാജ്യങ്ങളുെട പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത ആഴ്ച തന്നെ വിശദമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ 36 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പിട്ടിരുന്നു.
കഴിഞ്ഞ ദിവസം ഭാരതത്തിന്റെ മിഗ്ഗ് 7 വിമാനം പിന്‍വലിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ മിഗ്ഗ് 21 വിമാനങ്ങളും പിന്‍വലിക്കാനും ഭാരതം ഉദ്ദേശിക്കുന്നുണ്ട്. പകരം ഏറ്റവും പുതിയ സാങ്കേതിക
വിദ്യ ഉപയോഗിച്ചുള്ള വിമാനങ്ങള്‍ സ്വയം വികസിപ്പിച്ചെടുക്കുന്നതിനാണ് പദ്ധതിയിടുന്നത്.
ഇതിനുപുറമെ വിമാനവാഹിനി കപ്പലിന്റെ സാങ്കേതിക വിദ്യ കൈമാറുന്നതിന്റേയും അവസ്സാനഘട്ടത്തിലാണ് ഭാരതമിപ്പോള്‍. അടുത്തവര്‍ഷം തന്നെ ഭാരത എയര്‍ ഷോ ഒരുക്കാനും പദ്ധതിയുണ്ട്.
ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയിനര്‍ 40 എന്ന ഭാരതം വികസിപ്പിച്ച വിമാനത്തിന്റെ ഉദ്ഘാടനത്തിനായെത്തിയതായിരുന്നു പ്രതിരോധമന്ത്രി.
















