അഹമ്മദാബാദ്: ഗീര്‍ വനത്തില്‍ സിംഹങ്ങള്‍ക്കു മുന്നില്‍ നിന്ന് ഫോട്ടോയെടുത്ത് സാഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാദത്തില്‍. ട്രക്കിംഗിനിടെ ജീപ്പില്‍ നിന്നും ഇറങ്ങി യാതൊരു സുരക്ഷയുമില്ലാതെയാണ് ജഡേജ ഫോട്ടോയെടുത്തത്. ഇതില്‍ അന്വേഷണം നടത്താന്‍ ഗുജറാത്ത് വനംവകുപ്പ് നിര്‍ദേശം നല്‍കി.
ഗീര്‍ വനത്തിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. സന്ദര്‍ശനത്തിന് അനുമതി ലഭിച്ചാല്‍ തന്നെ, വനത്തിനുള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വനംവകുപ്പിന്റെ വാഹനത്തില്‍നിന്നു പുറത്തിറങ്ങുന്നത് കുറ്റകരവുമാണ്.
എന്നാല്‍ ഇവിടെ വാഹനം നിര്‍ത്തി സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് ജഡേജയും ഭാര്യ റിവയും ഫോട്ടോയെടുത്തു. ഇവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
സുരക്ഷാ മുന്‍കരുതലുകളൊക്കെ കാറ്റില്‍പറത്തിയുള്ള ജഡേജയുടെ ഈ നടപടിക്കെതിരേയാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ് താരമാണ് രവീന്ദ്ര ജഡേജ.
#GujaratLion's Legend Sir Jadeja Teaching #GujaratLions How To Pose For Photo. 😉 pic.twitter.com/eKqIanZtC4
— Sir Jadeja fan (@SirJadeja) June 16, 2016
















