കരുവാരക്കുണ്ട്: ചുഴലിക്കാറ്റില്‍ കരുവാരക്കുണ്ടില്‍ വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ വീശിയടിച്ച ചുഴലിക്കാറ്റ് ഇരുപത് മിനിറ്റോളം നീണ്ടുനിന്നു. കാറ്റില്‍ കേരളയില്‍ വന്മരം നിലമ്പൂര്‍ പെരിമ്പിലാവ് സംസ്ഥാന പാതയില്‍ വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങള്‍ പോവുന്ന സമയമായിരുന്നിട്ടും അപായമൊന്നും ഉണ്ടായില്ല. മണിക്കുറുകളോളം സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. നാട്ടുകാര്‍ രംഗത്തിറങ്ങിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. തുരുമ്പോടയിലെ ചക്കാലക്കുന്നന്‍ ഖദീജയുടെ വീടിന്റെ മുകളില്‍ മരം വീണ് വീട് തകര്‍ന്നു. ഓട് മേഞ്ഞ വീടിന്റെ മേല്‍ ക്കൂര പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. കക്കറ തണിപ്പാറ കല്യാണിയുടെ വീടും മരം വീണ് തകര്‍ന്നു. കല്‍ക്കുണ്ട്, ചിലമ്പിലകൈ ഭാഗങ്ങളില്‍ റബ്ബര്‍, കമുക്ക് തുടങ്ങി കൃഷികള്‍ വ്യാപകമായി നശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: