വെഞ്ഞാറമൂട്: യന്ത്രങ്ങള്‍ ലഭിച്ചില്ലെങ്കിലും വാമനപുരം ഏലായില്‍ കാര്‍ഷിക കര്‍മ്മസേന കൃഷിയിറക്കി. വാമനപുരം പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മസേനയിലെ ഇരുപത്തിയഞ്ച് പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ട് ഒരു വര്‍ഷം കഴിയു
ന്നു. കേരളത്തിലെ മുഴുവന്‍ കാര്‍ഷികകര്‍മ്മ സേനയ്‌ക്കും യന്ത്രങ്ങള്‍ ലഭ്യമായിട്ടും വാമനപുരത്തെ സംഘത്തെ മാത്രം സര്‍ക്കാര്‍ അവഗണിച്ചു. എങ്കിലും ഇത്തവണ വാമനപുരം പഞ്ചായത്തിലെ അഞ്ച് ഹെക്ടര്‍ പാടത്ത് അവര്‍ കൃഷിയിറക്കും. അതിന്റെ ആദ്യഘട്ട നടീല്‍ ഉദ്ഘാടനം വാമനപുരം ഏലായില്‍ ഇന്നലെ നടന്നു.
പരിശീലനം പൂര്‍ത്തിയാകുന്നമുറയ്‌ക്ക്
വാമനപുരം ഏലായിലെ നടീല്‍ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദേവദാസന്‍ ഞാറ്‌നട്ട് ഉദ്ഘാടനം ചെയ്യുന്നു
ഓരോ കര്‍മ്മ സേനയ്‌ക്കും 9 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികള്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത സംഘം ഒരുവര്‍ഷം മുമ്പ് പരിശീലനം പൂര്‍ത്തിയാക്കി. പക്ഷെ യന്ത്ര സാമഗ്രികള്‍ ഈ സംഘത്തിന് മാത്രം ലഭ്യമായില്ല. ട്രാക്ടര്‍, ട്രില്ലര്‍, മെതിയടി യന്ത്രം, വീല്‍ കട്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങളാണ് ഇവര്‍ക്ക് ലഭിക്കേണ്ടത്. മണിക്കൂറിന് 850 മുതല്‍ ആയിരം രൂപാ വരെ നല്‍കിയാണ് ട്രാക്ടര്‍ വാടകയ്‌ക്ക് ഉപയോഗിക്കുന്നത്. ട്രാക്ടറിന് വാടക ഇനത്തില്‍ അഞ്ച് ഹെക്ടറിന് അരലക്ഷത്തോളം രൂപാ ചിലവുവരും. മറ്റ് യന്ത്ര സാമഗ്രികള്‍ കൂടി പാടത്തേക്ക് ഇറക്കുമ്പോള്‍ ഈ സംഘത്തിന്റെ പോക്കറ്റ് കാലിയാകും.
എന്നിട്ടും കൃഷിയെ കൈവിടാന്‍ ഈ സംഘം തയ്യാറല്ല. പാടശേഖര സമിതിയും തൊഴില്‍ സേനയും ചേര്‍ന്ന് ഏലായില്‍ കൃഷി ഇറക്കാന്‍ തീരുമാനിച്ചു. കൃഷി ഭവനില്‍ നിന്ന് ജ്യോതി ഇനത്തിലെ നെല്ല് ലഭിച്ചു. തൊഴില്‍ സേനയും കര്‍മ്മസേനയും പാടമൊരുക്കി. നെല്ല് മുളപ്പിച്ച് കൃഷിയ്‌ക്ക് തയ്യാറായി. ഇന്നലെ രാവിലെ വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദേവദാസന്‍ ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തു.
















