മുംബൈ: ബിജെപി നേതാവും മഹാരാഷ്‌ട്രാ മുൻ റവന്യൂ മന്ത്രിയുമായ ഏക്നാഥ് കഡ്സെക്ക് അധോലോക സംഘടനകളുമായി ബന്ധമില്ലെന്ന് മഹാരാഷ്‌ട്രാ ഭീകര വിരുദ്ധ വിഭാഗം.
കഡ്സെക്ക് അധോലോക ബന്ധമില്ലെന്നും കഴിഞ്ഞ വർഷങ്ങളിലെ ഫോൺ റെക്കോഡുകൾ പരിശോധിച്ചരിൽ നിന്ന് പാകിസ്ഥാനിൽ നിന്ന് കഡ്സെക്ക് യാതൊരു വിളിയും വന്നതായി തങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് എടിഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിന്റെ ഭാര്യ കഡ്സെയെ നിരവധി തവണ ഫോണിൽ വിളിച്ചിരുന്നതായി ഹാക്കർമാർ ആരോപണം ഉയർത്തിയിരുന്നു. പിന്നീട് കഡ്സെക്കിതിരെ പ്രതിപക്ഷം രംഗത്തെത്തിയതിനെ തുടർന്ന് ബിജെപി നേതൃത്വം ഇടപെട്ട് കഡ്സെയെ രാജിവെപ്പിക്കുകയായിരുന്നു. എന്നാൽ കഡ്സെ നിരപരാധിയാണെന്നതിനുള്ള തെളിവുകളാണ് എടിഎസ് അധികൃതർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
















