ന്യൂദല്‍ഹി: കോഫിയെ ക്യാന്‍സറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ലോകാരോഗ്യസംഘടന. നേരത്തെ കോഫി ക്യാന്‍സറിന് കാരണമാകുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമായ വാര്‍ത്തകളാണ് ഡബ്ല്യുഎച്ച്ഒ ഇപ്പോള്‍ പുറത്ത് വിടുന്നത്.
കോഫി ക്യാന്‍സറിന് കാരണമാകുന്നെന്ന വാര്‍ത്തകള്‍ക്ക് വേണ്ടത്ര തെളിവില്ലെന്നും അതിനാല്‍ തന്നെ കോഫി ക്യാന്‍സറുണ്ടാക്കുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
















