ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന ഗ്രാമം ബിജെപിയുടെ ഉന്നതതല സംഘം സന്ദര്‍ശിച്ചു.
നേരത്തെ മുസ്ലീങ്ങളുടെ അക്രമങ്ങളാല്‍ കൈരാനയില്‍ നിന്ന് ഹിന്ദുക്കള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതെ തുടര്‍ന്ന് അന്വേഷണത്തിന് ബിജെപി ഉന്നതതല സമിതി രൂപീകരിക്കുകയും ഇന്ന് ഇവിടം സന്ദര്‍ശിക്കുകയുമായിരുന്നു.
രണ്ട് ദിവസമായി അലഹബാദില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലും കൈരാന സംഭവം ചര്‍ച്ച വിഷയമായിരുന്നു. ഇത്തരം പാലായനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യമാണെന്നും ചര്‍ച്ചയില്‍ ഉരുതിരിഞ്ഞു. ചൊവ്വാഴ്‌ച്ച അഖിലേഷ് സര്‍ക്കാരിനോട് ഇതു സംബന്ധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ബിജെപി നേതാവും കൈരാനയില്‍ നിന്നുള്ള എംപിയുമായ ഹുക്കും സിങാണ് ഷാംലിയുടെ മറ്റുപ്രദേശങ്ങളിലും കൈരാനയിലുമായി ഹിന്ദു പലായാനങ്ങള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയത്.
കൈരാനയില്‍ നിന്ന് പലായനം ചെയ്ത മൂന്നൂറ് പേരുടെ പട്ടിക ഇതിനോടകം തന്നെ ബിജെപി നേതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം ഇപ്പോഴും ശരിയായ രീതിയിലല്ല പോകുന്നതെന്ന നേര്‍സാക്ഷ്യമാണ് കൈരാന സംഭവത്തിലൂടെ പുറത്ത് വരുന്നത്.
















