പരപ്പനങ്ങാടി: സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അനധികൃത നിര്‍മ്മാണം തുടര്‍ന്ന് പാലത്തിങ്ങലെ ആരാധനാലയത്തിന്റെ പണി പോലീസിന്റെ സഹായത്തോടെ നിര്‍ത്തിവെപ്പിച്ചതായി പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി അറിയിച്ചു.
ഒരാഴ്ചയായി ദ്രുതഗതിയില്‍ നിര്‍മ്മാണം നടക്കുകയായിരുന്നു. പൊതുമുതല്‍ കയ്യേറി ആരാധനാലയം നിര്‍മിച്ച നടപടിക്ക് ഗ്രാമപഞ്ചായത്ത് സമിതിയുടെ പിന്തുണയില്ലാതെ നിര്‍മാണം ഇത്രത്തോളം പുരോഗമിക്കില്ലായിരുന്നു എന്നാണ് ജനങ്ങള്‍ പറയുന്നത്. ഈ വിഷയത്തില്‍ മൗനം പാലിച്ച ഉത്തരവാദിത്തപ്പെട്ടവര്‍ നിയമനടപടികള്‍ നേരിടേണ്ടതായി വരും. മത സ്ഥാപനം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണം നടത്തി ഇത്രത്തോളം എത്തിയിട്ടും യാതൊരു നടപടിയു സ്വീകരിക്കാത്ത ഗ്രാമപഞ്ചായത്തിന്റെ നടപടി ദുരൂഹമാണ്. ഏറെ വൈകിയാണ് സ്റ്റോപ്പ് മെമ്മോ നല്കിയതും പോലീസ് ഇടപെടലുണ്ടായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: