വാഷിംഗ്ടണ്‍: കോപ്പ അമേരിക്കയുടെ ശതാബ്ദി മത്സരത്തില്‍ ബൊളീവിയയെ കെട്ടുകെട്ടിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു മെസ്സിപടയുടെ വിജയം.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ബൊളീവിയയെ നിലത്തു നിര്‍ത്താതെ അര്‍ജന്റീന പറപ്പിച്ചത്. ബൊളീവിയ ചിത്രത്തില്‍ തന്നെയില്ലാതെ പോയ മത്സരത്തില്‍ വ്യക്തമായ ആധിപത്യത്തോടൊയായിരുന്നു അര്‍ജന്റീനയുടെ വിജയം. എറിക് ലമേല, ലാവേസി, വിക്റ്റര്‍ ക്യുസ്റ്റ എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.
ആദ്യപകുതിയില്‍ പുറത്തിരുന്ന സൂപ്പര്‍ താരം മെസി രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയെങ്കിലും ഗോളൊന്നും നേടാനായില്ല. ക്വാര്‍ട്ടറില്‍ വെനസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
















