ശ്രീനഗര്‍: കശ്മീര്‍ താഴ്‌വര 75 വര്‍ഷങ്ങള്‍ക്ക് ശേഷം ദഷര്‍ മഹാകുംഭം ആഘോഷിച്ചു. കശ്മീരിലെ ഗന്‍ഡര്‍ബെല്‍ ജില്ലയിലെ സിന്ധു-വിതസ്ത നദികളുടെ സംഗമ സ്ഥാനത്തായിരുന്നു ആഘോഷം. ഷാദിപുരയിലെ നദികളുടെ ഈ സംഗമസ്ഥാനം ഹിന്ദു വിശ്വാസമനുസരിച്ച് ഏറെ പ്രാധാന്യമുള്ളതാണ്.
20000ത്തിലധികം കശ്മീരി പണ്ഡിറ്റുകളാണ് കുംഭ മേളയില്‍ പങ്കെടുത്ത് സായൂജ്യമണഞ്ഞത്. മതപരമായി വളരെയേറെ പ്രാധാന്യമുള്ള പുരാതന ചിന്നാര്‍ ട്രീയില്‍ സ്ഥിതി ചെയ്യുന്ന ഷാദിപുര സംഗത്തെ പുണ്യഭൂമിയായാണ് കശ്മീരി പണ്ഡിറ്റുകള്‍ കണക്കാക്കുന്നത്.
കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലും ദഷര്‍ മഹാ കുംഭയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
















