ഗോപാല്‍ റായി
ന്യൂദല്‍ഹി: അരവിന്ദ് കേജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ദല്‍ഹി സര്‍ക്കാരിലെ പകുതിയോളം മന്ത്രിമാര്‍ നീക്കം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഗതാഗത വകുപ്പ് മന്ത്രി ഗോപാല്‍ റായിയും മന്ത്രിസഭയില്‍ നിന്ന് രാജി വച്ചതോടെയാണ് പകുതി മന്ത്രിമാരും ദല്‍ഹി മന്ത്രിസഭയില്‍ നിന്ന് ഇല്ലാതാകുന്നത്.കോണ്‍ഗ്രസ് നേതാവ് അജയ്‌മാക്കനാണ് ഇതു സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
ദല്‍ഹി സര്‍ക്കാരിലെ ഗതാഗത വകുപ്പിനെതിരെ അഴിമതി വിരുദ്ധ സംഘം അന്വേഷണം നടത്തി വരികയാണ്. ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഴിമതി വിരുദ്ധ സംഘം അന്വേഷണം ആരംഭിച്ചത്.
അതേസമയം ഗോപാല്‍ റായി രാജി വയ്‌ക്കുന്നത് ആരോഗ്യകാരണങ്ങള്‍ മൂലമാണെന്നായിരുന്നു എഎപി നേതൃത്വത്തിന്റെ ഭാഷ്യം.
അഴിമതി, വഞ്ചന, അയോഗ്യത തുടങ്ങി വിവിധ കാരണങ്ങളാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പകുതിയോളം മന്ത്രിമാരാണ് ദല്‍ഹി സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
















