ന്യൂദല്‍ഹി: അവകാശവാദമുന്നയിക്കാതെ കിടക്കുന്ന പ്രോവിഡന്റ് ഫണ്ട് തുകകള്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ പ്രമുഖ പദ്ധതികള്‍ക്ക് മുതല്‍ക്കൂട്ടാകും. പിഎഫില്‍ ഇതേവരെ 43,000 കോടി രൂപയാണ് പിന്‍വലിക്കാതെ കിടക്കുന്നത്. ഈ തുകയത്രയും ഇനി സ്വച്ഛ് ഭാരത്, എല്ലാവര്‍ക്കും ഭവനം തുടങ്ങിയ പദ്ധതികള്‍ക്ക് വേഗം കൂട്ടും. ഉയര്‍ന്ന പലിശ നല്‍കിയാല്‍ പിഎഫ് തുക കേന്ദ്രത്തിന് കടം നല്‍കാന്‍ തയ്യാറാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു കഴിഞ്ഞു.
സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ മേല്‍നോട്ടം വഹിക്കുന്ന എന്‍ഐടിഐ ആയോഗ് ആണ് ഈയൊരു ആശയത്തിനു പിന്നില്‍. ആവശ്യത്തിന് ഫണ്ട് ലഭ്യമാകുന്നതോടെ കാലതാമസമില്ലാതെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകും. നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും പ്രാരംഭാവസ്ഥയിലാണ്.
കടമായാണോ അതല്ലെങ്കില്‍ ബോണ്ടായാണോ തുക നല്‍കുന്നതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.അതേ സമയം യുപിഎ സര്‍ക്കാരിന് പിഎഫ് കടം നല്‍കുന്നതിനെ എതിര്‍ത്ത എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒര്‍ഗനൈസേഷന്‍ ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കൊടുക്കുന്ന തുകയ്‌ക്ക് ഉയര്‍ന്ന പലിശ കിട്ടുമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും അതിനൊരു അനിശ്ചിതാവസ്ഥയുണ്ടാകാതിരി ക്കാന്‍ ജാമ്യമെന്തെങ്കിലും നല്ലതാണെന്ന നിലപാടിലാണ് പി എഫ് അധികൃതര്‍. ജോലിക്കാരുടെ സമ്പാദ്യമായതിനാല്‍ തിരിച്ചു വാങ്ങുന്നതിനുള്ള സാധ്യത എപ്പോഴുമുണ്ടെന്നതാണ് ഇതിനു കാരണം.
അതാതുസമയത്തുള്ള സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഇപിഎഫ്ഒ ഇതുവരെ ഏഴുലക്ഷം കോടിയിലേറെ തുക നിക്ഷേപിച്ചിട്ടുണ്ട്.
















