മുംബൈ: വിവാദ ചിത്രം ഉഡ്ത പഞ്ചാബിന് രണ്ടു ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെതിരേ സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ച വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. ഇതോടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് രണ്ടു ദിവസത്തെ സ്റ്റേ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഇതും കോടതി തള്ളുകയായിരുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ ഇതിനും പരിധിയുണ്ടെന്ന് മനസിലാക്കണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ചിത്രത്തിലെ ഓരോ രംഗങ്ങളെക്കുറിച്ചും വിശദമായ വാദമാണ് കോടതിയില്‍ നടന്നത്. 87 സീന്‍ ചിത്രത്തില്‍ നിന്നും നീക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാദം. എന്നാല്‍ ഒരു സീന്‍ മാത്രം നീക്കിയാല്‍ മതിയെന്നാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്.
















