ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിലെ വെനസ്വേല-മെക്സിക്കോ മത്സരം സമനിലയില്‍. ഓരോ ഗോളുകള്‍ നേടിയ ഇരുടീമുകളും ഏഴ് വീതം പോയിന്റുകള്‍ നേടി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോള്‍ ശരാശരിയില്‍ മെക്സികോ ഗ്രൂപ്പ് ചാമ്പ്യന്മാരായി.
മത്സരത്തിന്റെ പത്താം മിനിറ്റില്‍ വെലസ്‌ക്വെസ് റോഡ്രിഗസിന്റെ ഗോളില്‍ വെനസ്വേലയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 80-ാം മിനിറ്റില്‍ ജീസസ് കൊറോ മെക്‌സിക്കോയെ ഒപ്പമെത്തിച്ചു. അവസാന മിനിറ്റുകളില്‍ ഇരുടീമിനും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം സമനിലയില്‍ കലാശിച്ചു.
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചിലിയോ പാനമയോ ആയിരിക്കും ക്വാര്‍ട്ടറില്‍ മെക്സിക്കോയുടെ എതിരാളികള്‍. വെനസ്വേലയ്‌ക്ക് കരുത്തരായ അര്‍ജന്റീന ക്വാര്‍ട്ടറില്‍ എതിരാളികളാകാനാണ് സാധ്യത.
















