Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘ദൈവത്തിന്റെ കൈ’യാല്‍ പെറു ക്വാര്‍ട്ടറില്‍ വിവാദ ഗോളില്‍ ബ്രസീല്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 08:50 pm IST
inFootball

മസാചുസെറ്റ്‌സ്: ലോകഫുട്‌ബോളിലെ കരുത്തരായ ബ്രസീലിന്റെ ദുര്‍ഗതി അവസാനിക്കുന്നില്ല. കഴിഞ്ഞ ലോകകപ്പിനും കോപ്പ അമേരിക്കക്കും പിന്നാലെ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിലും അഞ്ച്തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. അതും ദൈവത്തിന്റെ കൈകൊണ്ടുള്ള ഗോളില്‍. പെറുവിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് ദൈവത്തിന്റെ കൈ ബ്രസീലിനെ ചതിച്ചത്. ഒരു സമനില കൊണ്ടുപോലും ബ്രസീലിന് ക്വാര്‍ട്ടറില്‍ കടക്കാമായിരുന്നെങ്കിലും ദൈവത്തിന്റെ കൈ അവരെ ചതിക്കുകയായിരുന്നു.

വിവാദഗോളിന്റെ പിന്‍ബലത്തില്‍ പെറു ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്കും വിധിയെ പഴിച്ച് ബ്രസീല്‍ പുറത്തേക്കും. കൊളംബിയയാണ് ക്വാര്‍ട്ടറില്‍ പെറുവിന്റെ എതിരാളികള്‍. സ്വന്തം മണ്ണില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ ഏഴ് ഗോള്‍ തോല്‍വിക്കുശേഷം ബ്രസീല്‍ ഫുട്‌ബോള്‍ നേരിട്ട ഏറ്റവും വലിയ ദുരന്തമായി പെറുവിനോടേറ്റ പരാജയം. നേരത്തെ ഉറപ്പായ രണ്ടു പെനാല്‍റ്റികളും റഫറി ബ്രസീലിന് നിഷേധിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ ഹെയ്തിയെ തകര്‍ത്ത് ഇക്വഡോര്‍ ഗ്രുപ്പിലെ രണ്ടാമനായും കാര്‍ട്ടറിലെത്തി.

1986ലെ മെക്‌സിക്കോ ലോകകപ്പിലാണ് ആദ്യ ദൈവത്തിന്റെ കൈകൊണ്ടുള്ള ഗോള്‍. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയാണ് വലതുകൈകൊണ്ട് പന്ത് ഇംഗ്ലണ്ട് പോസ്റ്റിലേക്ക് കുത്തിയിട്ടത്.

ബ്രസീലിനെതിരായ കളിയുടെ 75-ാം മിനിറ്റിലായിരുന്നു പെറുവിന്റെ വിവാദഗോള്‍. ബോക്‌സിന്റെ വലതുഭാഗത്തുനിന്നും ജോര്‍മന്‍ ആന്ദ്രാദെ ഉയര്‍ത്തിവിട്ട ക്രോസാണ് പെറുവിന്റെ റുയിഡിയാസ് കൈകൊണ്ട് വലയിലെത്തിച്ചത്. അതിന് ശേഷമാണ് റുയിഡിയാസ് കൈ പിന്നിലേക്ക് കെട്ടിയത്. റൂയിഡിയാസിന്റെ കൈയില്‍ തട്ടിയ പന്ത് ബ്രസീല്‍ വലയില്‍ കയറുമ്പോള്‍ ബ്രസീല്‍ ഗോളി അലിസണും താരങ്ങളും ഗോളിനെതിരെ പരാതിയുമായി കളി നിയന്ത്രിച്ച ഉറുെഗ്വക്കാരനായ റഫറി ആന്ദ്രേസ് കുഞ്ഞയെ പൊതിഞ്ഞു.

കൈകൊണ്ട് തട്ടിയാണ് റൂഡിയാസ് ഗോള്‍ നേടിയതെന്നായിരുന്നു അവരുടെ പരാതി. പിന്നീട് ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. ലൈന്‍ റഫറിയുമായി ചര്‍ച്ച നടത്തിയ റഫറി ഗോള്‍ റദ്ദാക്കിയെങ്കിലും വിടാന്‍ പെറു താരങ്ങള്‍ ഒരുക്കമായിരുന്നില്ല. വീണ്ടും ചര്‍ച്ചയായി. മിനിറ്റുകളോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ റഫറി ഗോള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍, ടെലിവിഷന്‍ റീപ്ലേയില്‍ റൂയിഡിയാസ് പന്ത് കൈകൊണ്ട് തട്ടിയാണ് വലയിലെത്തിച്ചതെന്ന് വ്യക്തമായിരുന്നു.

1987ന് ശേഷം ആദ്യമായാണ് ബ്രസീലില്ലാതെ കോപ്പ അമേരിക്കയുടെ നോക്കൗട്ട് റൗണ്ട് നടക്കുന്നത്. മാത്രമല്ല, കോപ്പ അമേരിക്കയില്‍ പെറു ബ്രസീലിനെ തോല്‍പ്പിക്കുന്നത് 1985ന് ശേഷം ഇതാദ്യം. ബ്രസീല്‍ ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില വഴങ്ങി.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ഹെയ്തിയെ 7-1ന് തകര്‍ത്ത് തിരിച്ചുവന്നെങ്കിലും ഇന്നലത്തെ വിവാദ ഗോള്‍ തോല്‍വി പുറത്തേക്കുള്ള വഴികാട്ടി. ഈ ഗോളിനെക്കുറിച്ചായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ കായികലോകം ചര്‍ച്ച ചെയ്യുക.

മത്സരത്തില്‍ പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും സമ്പൂര്‍ണ്ണ ആധിപത്യം നേടാന്‍ ബ്രസീലിന് കഴിഞ്ഞെങ്കിലും മികച്ച ഫിനിഷര്‍മാരുടെ കുറവ് അവരുടെ നിരയില്‍ നിഴലിച്ചു. ബ്രസീല്‍ എതിര്‍ പോസ്റ്റിലേക്ക് 12 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ പെറു ഗോള്‍ ലക്ഷ്യമിട്ടത് നാല് തവണ മാത്രം. ബ്രസീല്‍ 10 കോര്‍ണര്‍ നേടിയപ്പോള്‍ പെറുവിന് ലഭിച്ചത് രണ്ടെണ്ണം.

എന്നാല്‍ പേരിനൊത്ത പ്രകടനം നടത്താന്‍ കാനറികള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

രണ്ട് മഞ്ഞക്കാര്‍ഡ് ഉള്‍പ്പെടെ 18 ഫൗളുകള്‍ ബ്രസീല്‍ വരുത്തി, പെറു ഒരു മഞ്ഞക്കാര്‍ഡും 10 ഫൗളും. ആക്രമണം ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് മഞ്ഞപ്പടയ്‌ക്ക് വിനയായത്. അഞ്ച് രക്ഷപ്പെടുത്തലുകളുമായി പെറു പ്രതിരോധവും ഗോളിയും പാറപോലെ ഉറച്ചുനിന്നതോടെ ഫിലിപ്പെ കുട്ടീഞ്ഞോയ്‌ക്കും വില്യനും ഗബ്രിയേലിനും ഗോള്‍ മുഖം തുറക്കാനായില്ല. തുറന്ന അവസരം പോലും ബ്രസീല്‍ താരങ്ങള്‍ പാഴാക്കുന്നതാണ് മത്സരത്തില്‍കണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

Kerala

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

News

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.