മുംബൈ: ഇസ്ലാം മതത്തിലെ അനാചാരമായ മുത്തലാക്കിനെതിരെ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍(ബിഎംഎംഎ) നടത്തുന്ന ഒപ്പ് ശേഖരണത്തിന് ജനപിന്തുണ ഏറുന്നു. ലിംഗസമത്വത്തിന് വേണ്ടി പോരാടുന്ന പുരുഷസംഘടനയായ മുസ്ലിം മെന്‍ ഫോര്‍ ജെന്‍ഡര്‍ ജസ്റ്റീസ് എന്ന സംഘടനയും ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നിയമജ്ഞരും ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും വ്യവസായപ്രമുഖരും സിനിമ പ്രവര്‍ത്തകരും അടങ്ങുന്ന മുസ്ലിം സമുദായത്തിലെ 200ഓളം പുരോഗമന വാദികളാണ് തലാക്കിനെതിരെ ഒപ്പ് നല്‍കി പിന്തുണ അറിയിച്ചത്.
പ്രശസ്ത കവി ഹസ്സന്‍ കമലും ശബ്ദമിശ്രണത്തിന് ഓസ്‌കാര്‍ നേടിയ റസൂല്‍ പൂക്കുട്ടിയും അടക്കമുള്ളവര്‍ തലാക്കിനെതിരെയുള്ള ഒപ്പു ശേഖരണത്തില്‍ പങ്കെടുത്തു. വളരെ നല്ലൊരു നേട്ടമായാണ് ഈ നീക്കത്തെ കാണേണ്ടതെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.
മൂന്ന് വട്ടം തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതാണ് മുത്തലാക്കെന്ന് പറയുന്നത്. ഇപ്പോള്‍ 50,000 സ്ത്രീകളില്‍ നിന്നും 200ല്‍പരം പുരുഷന്മാരില്‍ നിന്നും ഒപ്പ് ശേഖരണം നേടിക്കഴിഞ്ഞു. ഇതേ സംഘടന മുന്‍പ് മുസ്ലിം വ്യക്തി നിയമത്തെ സംബന്ധിച്ച് ഒരു കരട് തയ്യാറാക്കിയിരുന്നു.
മുത്തലാക്കിനൊപ്പം നിക്കാഹ് ഹലാലയും നിര്‍ത്തലാക്കണമെന്നാണ് ഇവരുടെ വാദം. തലാക്ക് ചൊല്ലിയ ഭാര്യയെ വീണ്ടും സ്വീകരിക്കുന്നതിനായി മറ്റൊരു പുരുഷന്‍ വിവാഹം കഴിച്ച് ഉപേക്ഷിക്കുകയോ ഭര്‍ത്താവ് മരിക്കുകയോ ചെയ്യണമെന്നതാണ് ഈ നിയമം.
















