Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സാഹിത്യത്തിന്റെ തെളിനീരുറവകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 07:59 pm IST
inVaradyam

എഴുത്തിന്റെ വഴിയില്‍ ഗൗരവമായി സഞ്ചരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി അങ്കണം സാംസ്‌കാരികവേദി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. പ്രായംകൊണ്ട് പക്വത എത്തിയിട്ടില്ലെങ്കിലും എഴുത്തുകൊണ്ട് മുതിര്‍ന്നവരായ വിദ്യാര്‍ത്ഥികളാണ് അങ്കണത്തിന്റെ പ്രോത്സാഹനം ഏറ്റുവാങ്ങുന്നവരില്‍ ഏറെയും. മലയാള സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രതിഭയുള്ള ഒരുകൂട്ടം യുവഎഴുത്തുകാരുടെ പുസ്തകങ്ങള്‍ അങ്കണം പ്രസിദ്ധീകരിച്ചിരിക്കുന്നു.

നാല്പത് കവിതകളിലായി തനിക്ക് പറയാനുള്ളതെല്ലാം കാച്ചിക്കുറുക്കിയ ഒരുവിഭവം പോലെ അവതരിപ്പിച്ചിരിക്കുന്ന ടി.പി.സുമയ്യബീവിയുടെ കവിതാസമാഹാരം ‘പുഴ പോയവഴി’ യാണ് ഒരു പുസ്തകം. ഇല തിന്നുന്ന പുഴുവിന് ഇലയോടുള്ള അടുപ്പം പ്രണയമാണെന്ന് വ്യാഖ്യാനിക്കുന്ന വര്‍ത്തമാനകാല ഉപഭോഗസംസ്‌കാരത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നതാണ് സുമയ്യയുടെ കവിതകള്‍. മൂന്നോ നാലോ വരികളില്‍ ഒരു ലോകത്തെത്തന്നെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സുമയ്യ കുഞ്ഞുണ്ണിമാഷെ ഓര്‍മ്മപ്പെടുത്തുന്നു. സുമയ്യയുടെ നാല്പത് കവിതകളാണ് സമാഹാരത്തിലുള്ളത്.

പുതുമഴയുടെ പ്രണയത്തില്‍ പൊതിരെ വന്നുമ്മവെച്ചു ഭൂമി പിളര്‍ന്ന് ചിറകേറിവന്ന മഴപ്പാറ്റകള്‍ മുതല്‍ അനേകം ആത്മഹത്യകള്‍ക്ക് സാക്ഷിയാകുമ്പോഴും സ്വയം മരണം വരിക്കാന്‍ കഴിയാതെ വിമ്മിഷ്ടപ്പെടുന്ന ഫാന്‍ വരെ സുമയ്യയുടെ കവിതയില്‍ ബിംബങ്ങളായി കടന്നുവരുന്നു. സ്വപ്‌നങ്ങളുടേയും സ്വാതന്ത്ര്യത്തിന്റേയും വിരലുകള്‍ നഷ്ടപ്പെട്ട ഏകാകിനിയാണ് താന്‍ എന്നാണ് ടി.പി.സുമയ്യബീവി തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയാണ് സുമയ്യ.

ചെറുകഥാസാഹിത്യത്തില്‍ നവാഗതയായ ആര്‍.നന്ദനയുടെ ‘ഇടനിലങ്ങള്‍ നഷ്ടപ്പെട്ടവര്‍’ ആണ് മറ്റൊരു പുസ്തകം. ജീവിതത്തിന്റെ ഒച്ചയും തിളക്കവുമില്ലാത്ത ഇരുണ്ട പ്രതലങ്ങളെ ചൂണ്ടിക്കാട്ടി ഒച്ചവെക്കാന്‍ ശ്രമിക്കുന്ന കഥകളാണ് നന്ദനയുടേത്. ചെറുകഥ ഒരു സ്വാതന്ത്ര്യമാണ്. അനുഭവങ്ങളുടെ സ്ത്രീപക്ഷ നിരീക്ഷണങ്ങളാണ് നന്ദനയുടെ ഓരോ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും. വേട്ടയാടുന്ന തീവ്രാനുഭവങ്ങള്‍ നിശബ്ദമാക്കുന്ന ഒരിടത്തുനിന്നാണ് നന്ദനയുടെ എല്ലാകഥകളും തുടങ്ങുന്നത്. ഇടനിലങ്ങള്‍ നഷ്ടപ്പെട്ടവര്‍ എന്ന പുസ്തകത്തില്‍ പത്ത് കഥകളാണുള്ളത്. ഗുരുവായൂര്‍ എല്‍എഫ് കോളേജില്‍ ബിഎ വിദ്യാര്‍ത്ഥിനിയാണ് നന്ദന.

കവിതയെഴുതുന്ന സ്ത്രീകള്‍ പൊതുവായി പങ്കിടുന്ന ഒരു കാവ്യലോകമുണ്ടെന്ന് കരുതുന്ന കവിയാണ് അമൃത കേളകം. അമൃതയുടെ 21 കവിതകളാണ് അങ്കണം പുറത്തിറക്കിയിരിക്കുന്ന മറ്റൊരു പുസ്തകം. കുടുംബത്തില്‍, സമൂഹത്തില്‍ ഒരു സ്ത്രീ അനുഭവിക്കുന്നതെന്ത് എന്ന വ്യക്തിപരവും സാമൂഹ്യപരവുമായ ആശങ്കകളാണ് അമൃതയുടെ കവിതകള്‍ പങ്കുവെക്കുന്നത്. അമൃതയുടെ 21 കവിതകളിലും പൊതുവായി കേഴുന്ന ഒരു സ്ത്രീയുടെ ചിത്രമുണ്ട്. മഹാരാജാസ് കോളേജിലെ മലയാള സാഹിത്യം വിദ്യാര്‍ത്ഥിനിയാണ് അമൃത കേളകം.

അകാലത്തില്‍ പൊലിഞ്ഞ ഇ.പി.സുഷമയുടെ ഓര്‍മ്മക്കായി മലയാളത്തിലെ ഇളംതലമുറ തയ്യാറാക്കിയതാണ് ‘സര്‍ഗാഞ്ജലി’ എന്ന നാലാമത്തെ പുസ്തകം. മലയാള ചെറുകഥാസാഹിത്യത്തിന്റെ കൂമ്പടഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തുന്നതാണ് സമാഹാരത്തിലെ കഥകള്‍. സാഹിത്യരംഗത്ത് നടക്കാന്‍ പഠിച്ചുതുടങ്ങുന്ന ഈ കഥാകൃത്തുക്കള്‍ക്ക് കൈനീട്ടിക്കൊടുക്കാന്‍ മുതിര്‍ന്നവര്‍ കൂടിയുണ്ടെങ്കില്‍ ഇവര്‍ ഭാവിയിലെ വാഗ്ദാനങ്ങളാകുമെന്ന് ഈ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. നിരഞ്ജന, സുല്‍ത്താന നസ്‌റിന്‍, നഹ്ദ മജീദ്, നിത ബഷീര്‍, കൃഷ്ണവേണി, ജുമാന ജലാല്‍, അപര്‍ണ, അനഘ.കെ, ദീപക് രാജീവ്, കെ.എം. ജെയ്‌മോന്‍, ഷഹറസാദ്, അനാമിക.കെ, ലക്ഷ്മി എം.ആര്‍, ദേവമിത്ര കരിപ്പള്ളി എന്നിവരാണ് കഥാകൃത്തുക്കള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.