Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

രസം അധികമായാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 07:45 pm IST
in Varadyam

രസം എന്നു കേട്ടാലുടന്‍ ഓര്‍മയില്‍ വരിക നമുക്ക് രുചി പകരുന്ന കറിക്കൂട്ടിന്റെ സ്വാദാണ്. പക്ഷെ മലയാളിക്കറിയാവുന്ന ഒരു രസം കൂടിയുണ്ട്. വെള്ളിയുടെ തിളക്കവും ഒഴുകാനുള്ള കഴിവുമുള്ള ഘനലോഹം. ഒന്നാം തരം വിഷം. ഇംഗ്ലീഷിലെ പേര് മെര്‍ക്കുറി. പനി വരുമ്പോള്‍ ചൂടളക്കാന്‍ നാക്കിനടിയില്‍ വച്ചുനോക്കുന്ന തെര്‍മോമീറ്ററിന്റെ ആത്മാവാണിവന്‍. പനിച്ചൂടനുസരിച്ച് തെര്‍മോ മീറ്ററിലെ രസയൂപം ഉയരുന്നത് നമുക്കൊക്കെ പരിചിതം.

രസം അഥവാ മെര്‍ക്കുറി വിഷം ബാധിക്കുക നാഡീവ്യൂഹത്തെ. അപ്പോഴുണ്ടാകുന്ന രോഗമാണ് മിനമാതാ രോഗം. ആദ്യം കണ്ടെത്തിയത് ജപ്പാനിലെ ക്യുഷുവില്‍ കടല്‍ത്തീരനഗരമായ മിനമാതായില്‍. അവിടെ 1907 ല്‍ തുടങ്ങിയ ചിസ്സോ കോര്‍പറേഷന്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുവന്ന മെര്‍ക്കുറി യൗഹികങ്ങളാണ് മനുഷ്യന്റെ ആരോഗ്യത്തെ അന്ന് ഇഞ്ചിഞ്ചായി കൊന്നൊടുക്കിയത്. ഫാക്ടറിയില്‍ നിന്ന് പുറത്തുവന്ന കാര്‍ബണിക മെര്‍ക്കുറി സംയുക്തങ്ങള്‍ കടലിലാകെ പരന്ന്, മത്സ്യങ്ങളില്‍ നിറഞ്ഞ് മനുഷ്യരേയും കടല്‍ പക്ഷികളേയും മാരകമായ നാഡീരോഗത്തിന് അടിമകളാക്കി.

നിരവധിപേര്‍ മരിച്ചു. രോഗികളായവര്‍ 3000-ല്‍ പരം. അമ്മയുടെ ശരീരത്തില്‍ നിന്ന് മെര്‍ക്കുറി വിഷബാധയേറ്റ നിരവധി കുഞ്ഞുങ്ങളും രോഗബാധിതരായി. മിനമാതാരോഗം ഫലപ്രദമായ ചികിത്സ കാണാത്ത മാരകരോഗമായി തുടരുന്നു, ഇന്നും.

ജപ്പാനില്‍ രോഗം വന്നാല്‍ നമുക്കെന്ത് എന്ന് സംശയം വരാം. സംശയിക്കേണ്ട, മെര്‍ക്കുറി വിഷം നമുക്ക് തൊട്ടടുത്ത് കൊടൈക്കനാലിലും എത്തിയെന്നറിയുക. മെര്‍ക്കുറി മലിനീകരണത്തിന് അമേരിക്കയില്‍ നിന്ന് കെട്ടുകെട്ടിച്ച ഒരു കമ്പനി കൊടൈക്കനാലിലെ ശാന്തസുന്ദരമായ വനപ്പച്ചയില്‍ നങ്കൂരമിട്ടതോടെയാണ് കഥയുടെ തുടക്കം.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്ന കമ്പനി അവിടെ തെര്‍മോമീറ്റര്‍ നിര്‍മാണം തുടങ്ങി. അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റുമതിയും. ഏതാനും വര്‍ഷം ഒരു കുഴപ്പവും സംഭവിച്ചില്ല. പിന്നെപ്പിന്നെ തൊഴിലാളികള്‍ രോഗബാധിതരായി തുടങ്ങി. രോഗപീഢയുടെ ആധിക്യം ക്രമേണ വര്‍ധിച്ചു. ആകെ രോഗികളായത് 600 പേര്‍. മരണമടഞ്ഞത് 45 പേര്‍. പ്രശ്‌നം രൂക്ഷമായതോടെ ഉല്‍പാദനം നിര്‍ത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡും നാഷണല്‍ എണ്‍വയോണ്‍മെന്റല്‍ എഞ്ചിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഒടുവില്‍ സുപ്രീംകോടതിയുമൊക്കെ രംഗത്തെത്തി.

കമ്പനിയില്‍ ജോലിയെടുക്കുന്ന 591 തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി വിധി. രാജ്യത്ത് വ്യവസായത്തൊഴിലാളികള്‍ തൊഴില്‍ജന്യ രോഗത്തിന്റെ പേരില്‍ കൂട്ടപ്പരാതി നല്‍കുന്നതും അതിന് കോടതി നഷ്ടപരിഹാരം അനുവദിച്ചതുമായ ആദ്യസംഭവം.

നഷ്ടപരിഹാരം കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. കൊടൈക്കനാലിലെ വനഭൂമിയില്‍ അടിഞ്ഞുകൂടിയ മെര്‍ക്കുറി മാത്രകളെക്കൂടി ഇല്ലാതാക്കിയെങ്കില്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാവൂ. ഇതേവരെ വിഷം കലര്‍ന്ന 28,000 കിലോ മണ്ണ് ശുദ്ധീകരിക്കാന്‍ അമേരിക്കയിലേക്ക് കയറ്റി അയച്ചുവെന്നാണ് കമ്പനിയുടെ വാദം. ഇനി 360 കിലോഗ്രാം കൂടി ശരിയാക്കിയാല്‍ മതിയത്രെ.

പിന്നെ കമ്പനിക്കുചുറ്റും ചിതറിക്കിടക്കുന്ന 1.3 ടണ്‍ മെര്‍ക്കുറി സംഭരിക്കുകയും വേണം. എന്നാല്‍ അന്തരീക്ഷത്തില്‍ ശേഷിക്കുന്ന മെര്‍ക്കുറിയുടെ അളവ് 17 ടണ്‍ എന്ന് സന്നദ്ധസംഘടനകള്‍ തിരുത്തിപ്പറയുന്നു. കൊടൈക്കനാലിന്റെ നൈര്‍മല്യത്തിന് ഭീഷണിയായ ഈ വിഷരസത്തെ ആര് പുറത്താക്കും.

കമ്പനി പരിസരത്തെ ഒരുകിലോഗ്രാം മണ്ണില്‍ ശരാശരി 20 മില്ലിഗ്രാം രസം മാത്രമേയുള്ളുവെന്നും അത് അനുവദനീയമാണെന്നുമാണ് കമ്പനിയുടെ വാദം. എന്നാല്‍ സാധാരണ കാണുന്നതിന്റെ 250 ഇരട്ടിയാണ് ഈ അളവെന്ന് സന്നദ്ധസംഘടനകള്‍.

തെര്‍മോമീറ്റര്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല മെര്‍ക്കുറി അഥവാ രസം ഉപയോഗിക്കുന്നത്. വിവിധതരം ബള്‍ബുകള്‍, സ്വിച്ചുകള്‍, ചില വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാക്കാന്‍ മെര്‍ക്കുറി കൂടിയേ തീരു. ഒട്ടേറെ ഇലക്ടോണിക് ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലുമുണ്ട് മെര്‍ക്കുറിയുടെ സാന്നിധ്യം. ഉദാഹരണം, പാല്‍വെളിച്ചം പകരുന്ന സിഎഫ്എല്‍ വിളക്കുകള്‍. അതിനാല്‍ നാം തീര്‍ച്ചയായും മീനമാതായെ അറിയണം. മീനമാതാ ഉള്‍ക്കടല്‍ത്തീരത്ത് ചിസ്സോ ഫാക്ടറി തുടങ്ങിയത് 1907 ല്‍. 1925 ആയപ്പോഴേക്കും ഉള്‍ക്കടലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിത്തുടങ്ങി. മുക്കുവര്‍ പരിഭ്രാന്തരായി.

കടലിലെ അജ്ഞാതപ്രതിഭാസമാണ് മത്സ്യം ചത്തുപൊങ്ങുന്നതിന് കാരണമെന്ന് കമ്പനി വിശദീകരിച്ചു. ഉത്പാദനം വര്‍ധിച്ചതോടെ കൂടുതല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. തുടര്‍ന്ന് കടല്‍ക്കാക്കകളുടേയും കൊക്കുകളുടേയും കഴുകന്റേയും ഊഴമായി. 1953 ആയപ്പോഴേക്കും പൂച്ചകളും നായ്‌ക്കളും മരണത്തിനിരയായിത്തുടങ്ങി. ഭ്രാന്തന്മാരെപ്പോലെ ആടി ആടി വിറങ്ങലിച്ച് അവ കൊല്ലപ്പെട്ടപ്പോള്‍ ‘മാര്‍ജാരനൃത്തരോഗം’ എന്ന പേരും രോഗത്തിന് വീണു.

തുടര്‍ന്ന് അതേരോഗം മനുഷ്യരിലേക്കെത്തി. വിറയല്‍, ചലനശേഷിയുടെ നാശം, സംസാരം അസ്പഷ്ടമാകുന്ന അവസ്ഥ, ശരീരത്തിന്റെ നില തെറ്റുക, കേള്‍വിയും കാഴ്ചയും കുറയുക, പേശികള്‍ പ്രവര്‍ത്തിക്കാതാവുക എന്നിങ്ങനെ നിരവധി ലക്ഷണങ്ങള്‍. കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന ജലത്തിലൂടെയെത്തിയ മെര്‍ക്കുറി കടലിന്റെ അടിത്തട്ടിലെ ചെളിയില്‍ അടിഞ്ഞുകൂടുന്നുണ്ടെന്നും അത് മീതൈല്‍ മെര്‍ക്കുറിയായി മാറി മത്സ്യങ്ങളിലും മറ്റും കേന്ദ്രീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കാന്‍ പിന്നെയുമെടുത്തു പല വര്‍ഷങ്ങള്‍. വിഷം കലര്‍ന്ന മത്സ്യങ്ങളെ ഭക്ഷിച്ചതിലൂടെ മെര്‍ക്കുറി മനുഷ്യരിലും എത്തി.

തലച്ചോറിലും കരളിലും അത് അടിഞ്ഞുകൂടി. ആയിരങ്ങള്‍ മാറാരോഗികളായി. പക്ഷെ, ഇതൊക്കെ സമ്മതിച്ചുകൊടുക്കാന്‍ ജപ്പാനിലെ സര്‍ക്കാരിന് പിന്നെയും നാല് പതിറ്റാണ്ടുകൂടി വേണ്ടിവന്നു.

മീനമാതാ നമുക്കൊരു പാഠമായില്ല. പക്ഷെ, കൊടൈക്കനാലെങ്കിലും നമുക്കൊരു പാഠമാവണം. മെര്‍ക്കുറിക്ക് രസിക്കാനുള്ള ഇരകളായി നാം മാറേണ്ടതില്ല. പ്രത്യേകിച്ചും മീനമാതാ കണ്‍വെന്‍ഷനില്‍ ഭാരതം ഒരു അംഗരാജ്യമായി തുടരുമ്പോള്‍. കണ്‍വെന്‍ഷനില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും 2020 ഓടെ എല്ലാ മെര്‍ക്കുറി ഉത്പന്നങ്ങളും പൂര്‍ണമായും ഉപേക്ഷിച്ചിരിക്കണമെന്നാണ് വ്യവസ്ഥ എന്നുകൂടി ഓര്‍ക്കുക!.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.