കരുവാരകുണ്ട്: കലാവര്‍ഷം കനത്തതോടെ മലയോര മേഖലയില്‍ നാശനഷ്ടങ്ങളും സംഭവിച്ചു തുടങ്ങി.
തിമര്‍ത്തു പെയ്യുന്ന മഴയെ തുടര്‍ന്ന് കിണറുകളും മണ്ണെലിപ്പ് സംരക്ഷണഭിത്തികളും പലയിടങ്ങളിലും തകര്‍ന്നു. കരുവാരകുണ്ട്-കാളികാവ് റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ മതില് തകര്‍ന്നു വീണ് വഴി യാത്രാക്കാര്‍ക്ക് പരിക്കേറ്റു.
കൃഷിയിടത്തില്‍ മണ്ണെലിപ്പ് തടയുന്നതിന് നിര്‍മ്മിച്ച കയ്യാലകള്‍ പല സ്ഥലങ്ങളിലും ഒലിച്ചുപോയി. കെട്ടിട നിര്‍മ്മാണരംഗത്തും ഭീതി വര്‍ധിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ കരുവാരകുണ്ട് മേഖലയില്‍ നിര്‍മ്മാണത്തിലിരിക്കെ അഞ്ച് കെട്ടിടങ്ങള്‍ മഴയില്‍ നിലം പൊത്തിയിരുന്നു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ജീവന് നഷ്ടമായിരുന്നു. ഉറപ്പ് കുറഞ്ഞ ചെങ്കല്ലുപയോഗിച്ച് നിര്‍മ്മാണം നടത്തുന്നതാണ് അപകടത്തിന് കാരണം. അപകടം സംഭവിച്ചതിന് ശേഷമാണ് കെട്ടിട നിര്‍മ്മാണ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: