കൊണ്ടോട്ടി: ചെറുകാവ് പഞ്ചായത്തിലെ ചെറപ്പാടം വള്ളിയാട്ട് മലയില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ജനരോക്ഷം പുകയുന്നു.
വള്ളിയാട്ട്, ചേനത്തല മലകളില്‍ ഹുസൈന് സിറ്റിയെന്ന പേരിലാണ് ഒരു സ്വകാര്യ സംഘടന കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്.
മലയുടെ അടിവാരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഈ നിര്‍മ്മാണ പ്രവൃത്തികള്‍ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അശാസ്ത്രീയമായി മലമുകളിലെ മണ്ണിളക്കുകയും മഴ പെയ്തപ്പോള്‍ മണ്ണും കല്ലും അടിവാരങ്ങളിലുള്ള വീടുകളിലേക്ക് പതിക്കുകയും ചെയ്തിരിക്കുന്നു.
ഉരുള്‍പൊട്ടലിന് സമാനമായ അന്തരീക്ഷമാണ് പ്രദേശത്തുണ്ടായിരിക്കുന്നത്. ആയിരത്തോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടേക്ക് കല്ലും മണ്ണും ഒഴുകിയെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി.
നാട്ടുകാര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോള്‍ മലമുകളിലെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയില്ലെന്നാണ് ലഭിച്ച മറുപടി.
ആരുടെ ഉത്തരവ് അനുസരിച്ചാണ് ഈ നിര്‍മ്മാണം നടക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ക്കും വ്യക്തമല്ല. ഹരിജന്‍ വിഭാഗങ്ങളുടെ അടക്കം ധാരാളം കാര്‍ഷിക വിളകളും മണ്ണൊലിപ്പില്‍ നശിച്ചു.
എത്രയും പെട്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: