അമലാപോള്‍ അമ്മയുടെ വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം അമ്മകനക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അശ്വതി അയ്യര്‍ തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമ്മ വേഷത്തില്‍ തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ് അമലാ പോള്‍.
വീട്ടു ജോലികള്‍ ചെയ്ത് ജീവിക്കുമ്പോഴും മകളെ മികച്ച നിലയില്‍ എത്തിക്കണമെന്നാഗ്രഹിക്കുന്ന അമ്മയുടെ ആഗ്രഹങ്ങളാണ്് സിനിമയിലുടനീളം ചര്‍ച്ച ചെയ്യുന്നത്. വിദ്യാഭാസ്യ യോഗ്യത കുറഞ്ഞ അമ്മ പിന്നീട് മകള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ പഠിക്കാനെത്തുന്നുമുണ്ട്.
അമലയ്ക്കു പുറമെ സമുദ്രക്കനിയും രേവതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: