കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തില്‍ ടൗണിലും വാര്‍ഡുകള്‍തോറും സ്ഥാപിച്ചിരുന്ന തെരുവു വിളക്കുകള്‍ കൂട്ടത്തോടെ കണ്ണടച്ചു. ലക്ഷങ്ങള്‍ മുടക്കി നടപ്പാക്കിയ പദ്ധതിയിലെ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് കരുവാരകുണ്ട് ഗാമപഞ്ചായത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്.
വിളക്ക് ഒന്നിന് രണ്ടായിരത്തോളം രൂപ നിരക്കിലാണ് സ്വകാര്യ ഏജന്‍സിക്ക് കരാറെടുത്തിരുന്നത്. ഗ്രാമപഞ്ചായത്തംഗങ്ങളുടെ താല്‍പര്യത്തിനുസരിച്ച് സ്ഥാനത്തും അസ്ഥാനത്തും യഥേഷ്ടം സ്ഥാപിച്ച വിളക്കുകള്‍ കുറച്ചുനാളുകള്‍ മാത്രമാണ് പ്രകാശിച്ചത്. ഒരോ വാര്‍ഡിലും ഇരുപതെണ്ണം വീതം നാനൂറിലേറെ വിളക്കുകളുണ്ടായിരുന്നത്. ഇത് കൂടാതെ കരുവാരകുണ്ട് ടൗണ്‍ പ്രദേശങ്ങളില്‍ സ്ഥാപിച്ച വിളക്കുകളില്‍ തൊണ്ണൂറു ശതമാനത്തിലധികവും പ്രവര്‍ത്തനരഹിതമായിരിക്കുന്നു.
വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഇത് സ്ഥാപിച്ച ഏജന്‍സിയെ അധികൃതര്‍ വിവരം ധരിപ്പിച്ചെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. പദ്ധതിയുടെ തുടക്കത്തില്‍ പ്രദേശത്ത് തന്നെയുള്ള ഏജന്‍സികള്‍ക്ക് കരാര്‍ നല്‍ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അവഗണച്ചാണ് പുറമെ നിന്നുള്ള ഏജന്‍സിക്ക് കരാര്‍ നല്‍കിയത്. ആദ്യഘട്ടങ്ങളില്‍ ഉണ്ടായ കേടുപാടുകള്‍ ഈ ഏജന്‍സി തന്നെ പരിഹരിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിളക്കുകള്‍ കേടാകാന്‍ തുടങ്ങിയതോടെ അവര്‍ മുങ്ങിയെന്നാണ് ആരോപണം. വിളക്കുകള്‍ നിലവാരമില്ലാത്തവയാണെന്ന് മുന്‍ പഞ്ചായത്തംഗങ്ങളും നാട്ടുകാരും പറയുന്നു. പതിനായിരത്തോളം രൂപ ഗ്രാമപഞ്ചായത്ത് വൈദ്യുതി ബോര്‍ഡിന് അടക്കുന്നുണ്ട്. വിളക്കുകള്‍ നോക്കുകുത്തികളായതോടെ ഗ്രാമപ്രദേശങ്ങളില്‍ വീണ്ടും സാമൂഹിക വിരുദ്ധര്‍ സജീവമായിട്ടുണ്ട്. മഴക്കാലത്ത് ഗ്രാമീണപാതകളില്‍ ഇഴജന്തുക്കളും വര്‍ധിച്ചു വരുന്നതായി കാല് നടയാത്രക്കാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ വെളിച്ചമില്ലായ്മയാണ് ഒരു വെല്ലുവിളിയായി മറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: