പെന്‍സില്‍വാനിയ: കോപ അമേരിക്ക ഫുട്ബാളില്‍ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ അട്ടിമറിച്ച് വെനിസ്വേല ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വെയെ വെനിസ്വേല പരാജയപ്പെടുത്തിയത്.
മുപ്പത്തിയാറാം മിനിട്ടില്‍ വെനിസ്വേലയുടെ സോളമന്‍ റോന്‍ഡനാണ് നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. റോന്‍ഡന്‍ ഇടത് ബോക്സില്‍ നിന്ന് തൊടുത്ത ഷോട്ട് തടുക്കാന്‍ ഉറുഗ്വേയുടെ ഗോളിക്കായില്ല. 15 തവണ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെയാണ് വെനിസ്വേല ആദ്യ റൗണ്ടില്‍ തന്നെ പറഞ്ഞ് വിട്ടിരിക്കുന്നത്.
അവസരങ്ങല്‍ സൃഷ്ടിക്കുന്നതില്‍ മുന്നിലായിരുന്നിട്ടും അത് ഗോളാക്കിമാറ്റാന്‍ ഉറുഗ്വോയ്‌ക്കായില്ല. ചാമ്പ്യന്മാരാകാന്‍ വലിയ സാധ്യത കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു ഉറുഗ്വേ. ഗ്രൂപ്പില്‍ ഇന്ന് നടക്കുന്ന മെക്സികോ-ജമൈക്ക മത്സരത്തില്‍ മെക്സികോ ജയിക്കുകയോ സമനിലയോ നേടിയാല്‍ ഉറുഗ്വെ പുറത്താകും.
ഗ്രൂപ്പില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ഉറുഗ്വേ ജമൈക്കയെ നേരിടും.
















