ആറ് എണ്ണമാണ് വേദാന്തങ്ങള്‍.
1) ശിക്ഷ
വേദം എങ്ങനെ ഉച്ചരിക്കണം എന്ന വിധി.
2) നിരുക്തം
വാക്കുകളുടെ ഉത്പത്തി, ധാതു.
3) വ്യാകരണം
4) ഛന്ദസ്സ്
വൈദിക ഛന്ദസ്സുകളുടെ ജാതിയും ഭേദവും പറയുന്നു.
5) കല്പം
കര്‍മം (യാഗം) ചെയ്യാനുള്ള കണക്കുകള്‍ അഥവാ വിധികള്‍.
6) ജ്യോതിഷം
സമയഗണന. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗതികളും അവയ്‌ക്ക് നമ്മോടുള്ള ബന്ധവും പറയുന്നു.
ശ്രുതി വിഭാഗത്തില്‍ മേല്‍പ്പറഞ്ഞ പത്ത് പുസ്തകങ്ങള്‍ ഉണ്ട്. (4 വേദങ്ങളും 6 വേദാഗംങ്ങളും)
വേദശാഖകളുടെ എണ്ണം
മുക്തികോപനിഷത്ത് പ്രകാരം നാല് വേദങ്ങള്‍ക്കുംകൂടി 1180 ശാഖകള്‍ ഉണ്ട്.
1. ഋക് – 21 ശാഖകള്‍
2. സാമം – 1000 ശാഖകള്‍.
3. അഥര്‍വ്വം- 50 ശാഖകള്‍
4. യജുര്‍ – 109 ശാഖകള്‍
——
1180 ശാഖകള്‍
(തുടരും)
















